പരിസ്ഥിതി പ്രേമം കാപട്യമല്ലെങ്കില്‍ ജനകീയ സമരത്തിന്റെ ഭാഗമാക്കണം- കൃഷിമന്ത്രിയോട് പഴകുളം മധു


പഴകുളം മധു | Photo: facebook.com/pazhakulam.madhu

പത്തനംതിട്ട: പരിസ്ഥിതി വാദമുയര്‍ത്തി ആറന്മുള വിമാനത്താവള പദ്ധതിക്കെതിരേ സമരം ചെയ്ത കൃഷിമന്ത്രി പി പ്രസാദ് കേരളത്തിന്റെ മൊത്തം പരിസ്ഥിതിയും ആറന്മുള ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയുടെ പരിസ്ഥിതിയും അപകടത്തിലാക്കുന്ന കെ റെയിലിന്റെ വക്താവാകുന്നത് ഇരട്ടത്താപ്പാണെന്ന് കോണ്‍ഗ്രസ് നേതാവ് പഴകുളം മധു. കൃഷിമന്ത്രിക്ക് പരിസ്ഥിതിയോടും ജനങ്ങളോടും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ മന്ത്രിസ്ഥാനം വലിച്ചെറിഞ്ഞു ജനകീയ സമരത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആറന്മുളയില്‍ വിമാനത്താവളം വന്നാല്‍ പമ്പാ നദിക്ക് തടസമുണ്ടാകുമെന്നും നദി തിരിച്ചൊഴുകുമെന്നും വാദിച്ചയാളാണ് കൃഷിമന്ത്രി പ്രസാദ്.ആറന്മുളയിലേ കൃഷിയും പരിസ്ഥിതിയും തകരുമെന്ന് വാദിച്ച പ്രസാദ് കെ റെയിലിനു വേണ്ടി അതേ ആറന്മുളയില്‍ കോട്ട കെട്ടി ജലമൊഴുക്ക് തടയുമ്പോള്‍ വായ പൂട്ടി ഇരിക്കുന്നു.പ്രളയ കാലത്ത് 13 അടി വെള്ളം ഉയര്‍ന്ന ആറന്മുളയിലെ നീര്‍വിളാകത്ത് തന്നെ പാമ്പാ നദിക്കു കുറുകെ കെ റെയിലിന്റെ ആദ്യത്തെ കല്ലിടാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ തികഞ്ഞ പരിസ്ഥിതി വാദിയെന്ന് അഭിമാനിക്കുന്ന പ്രസാദിന് എങ്ങനെ മിണ്ടാതിരിക്കാനാവുന്നു.

ജില്ലയിലൂടെ ഒഴുകുന്ന മണിമലയാറും പ്രളയത്തില്‍ നിറഞ്ഞു 10 മീറ്റര്‍ വെള്ളം ഉയര്‍ന്നു. ഈ നദിക്കു കുറുകെ കല്ലൂപ്പാറയില്‍ കെ റെയില്‍ ഉയരുമ്പോള്‍ എങ്ങനെ പരിസ്ഥിതി പ്രേമിയായ കൃഷി മന്ത്രി കെ റെയില്‍ നടപ്പാക്കാനൊരുങ്ങുന്ന മന്ത്രിസഭയില്‍ ഇരിക്കും?പരിസ്ഥിതി പ്രേമം കാപട്യമോ അഭിനയമോ അല്ലെങ്കില്‍ മന്ത്രിസഭയിലും പുറത്തും ആറന്മുള വിമാനത്താവള സമര കാലത്തെ ആര്‍ജവം മന്ത്രി കാണിക്കണമെന്നും പഴകുളം മധു കൂട്ടിച്ചേര്‍ത്തു.

പരിസ്ഥിതി അപകടപ്പെടുത്തുന്ന കെ റെയില്‍ വേണ്ടെന്ന് വാദിക്കണം.അതിന് കഴിയുന്നില്ലെങ്കില്‍ മന്ത്രിസ്ഥാനത്തോടല്ല, ജനങ്ങളോടും പരിസ്ഥിതിയോടുമാണ് പ്രതിബദ്ധത എന്ന് പ്രഖ്യാപിച്ചു മന്ത്രിസ്ഥാനം വലിച്ചെറിഞ്ഞു പുറത്തുവരാന്‍ പ്രസാദ് ധൈര്യം കാണിക്കണം.ഇതിന് രണ്ടിനും കഴിയുന്നില്ലെങ്കില്‍ താന്‍ നടത്തിയ ആറന്മുള വിമാനത്താവള വിരുദ്ധ സമരം തെറ്റായിരുന്നു എന്ന് പറയാനുള്ള ചങ്കൂറ്റമെങ്കിലും മന്ത്രി കാണിക്കണം.

കെ റെയില്‍ വന്നാല്‍ നിരവധി ആരാധനാലയങ്ങളും 150 ഓളം വീടുകളും നഷ്ടപ്പെടുമെന്ന് വിവരം പുറത്തു വരുന്നു. ചെങ്ങറ ഭൂസമരത്തില്‍ പെട്ട ഇരുപതിലേറെ കുടുംബങ്ങളെ ആറന്മുള വിമാനത്താവള സ്ഥലത്ത് സിപിഎം പാര്‍പ്പിച്ചിരുന്നു.അവരെ ഇതുവരെ പുനരധിവസിപ്പിക്കാന്‍ കഴിയാത്തവര്‍ എങ്ങനെ കെ റെയിലിന് കിടപ്പാടം നഷ്ടമാകുന്നവരെ രക്ഷിക്കും.ആറന്മുളയിലെ എം എല്‍ എയും മന്ത്രിയുമായ വീണാ ജോര്‍ജ് ജനങ്ങളോട് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlights: congress leader pazhakulam madhu against minister p prasad

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
PM MODI

1 min

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി മോദി; നിര്‍മാണം വിലയിരുത്തി

Mar 30, 2023


amit shah

1 min

എം.പിയായി തുടരാന്‍ ആഗ്രഹം, എന്നിട്ടും അപ്പീല്‍ നല്‍കുന്നില്ല; രാഹുല്‍ അഹങ്കാരി- അമിത് ഷാ

Mar 30, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023

Most Commented