ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും ജോസ് വക്കീലിനും ഒരേ പ്രായം; 75-ന്റെ നിറവില്‍ എം.സി.ജോസ്


1947 ഓഗസ്റ്റ് 15-നാണ് ഇദ്ദേഹം ജനിച്ചത്. 'പൊതുപ്രവര്‍ത്തനരംഗത്ത് നിറസാന്നിധ്യമായിരുന്നപ്പോഴും ഈ പിറന്നാള്‍ക്കാര്യം അധികമാര്‍ക്കുമറിയില്ല.

അഡ്വ. എം.സി. ജോസും ഭാര്യ ആനിയമ്മയും ചേർന്ന് പിറന്നാൾകേക്ക് മുറിക്കുന്നു | ഫോട്ടോ: മാതൃഭൂമി

കാഞ്ഞങ്ങാട്: കോണ്‍ഗ്രസിലും ഐ.എന്‍.ടി.യു.സി.യിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ച കാഞ്ഞങ്ങട്ടെ അഡ്വ. എം.സി. ജോസിനും സ്വതന്ത്ര ഇന്ത്യയുടെ അതേ പ്രായമാണ്. 1947 ഓഗസ്റ്റ് 15-നാണ് ഇദ്ദേഹം ജനിച്ചത്. 'പൊതുപ്രവര്‍ത്തനരംഗത്ത് നിറസാന്നിധ്യമായിരുന്നപ്പോഴും ഈ പിറന്നാള്‍ക്കാര്യം അധികമാര്‍ക്കുമറിയില്ല. ഇതുവരെ വലിയരീതിയില്‍ പിറന്നാളാഘോഷം നടത്തിയിട്ടില്ല. മുഴുവന്‍സമയ രാഷ്ട്രീയപ്രവര്‍ത്തകനായിരുന്ന കാലത്ത് ഓഗസ്റ്റ് 15-ന് തിരക്കിട്ട പരിപാടികളുണ്ടാകും.

അതുകൊണ്ടുതന്നെ പിറന്നാളിന് ഒരിക്കലും പ്രാധാന്യം കൊടുത്തിരുന്നില്ല. അതുകൊണ്ടുകൂടിയാകാം ഇത്രയും സന്തോഷമുള്ള ഒരുദിവസത്തെ ജനനത്തെക്കുറിച്ച് അടുത്ത സുഹൃത്തുക്കള്‍പോലും അറിയാതിരുന്നത്-ജോസ് പറഞ്ഞു.

ഇക്കുറി ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പതിവുതെറ്റിച്ചു. അവര്‍ കേക്കുമായെത്തി. കാഞ്ഞങ്ങാട് കോട്ടച്ചേരി കവലയോട് ചേര്‍ന്ന 'മുകളേല്‍' വസതിയില്‍ പിറന്നാള്‍കേക്ക് മുറിച്ചു. പരേതരായ എം.ഐ. ചാക്കോയുടെയും അന്നമ്മയുടെയും മൂന്നാമത്തെ മകനാണ് ജോസ്. കോട്ടയം തൈപ്പുഴയിലെ വീട്ടിലായിരുന്നു ജനനം. വളരെ ചെറുപ്പത്തില്‍തന്നെ കാഞ്ഞങ്ങാട്ടെത്തി.

ഹൊസ്ദുര്‍ഗ് ബാറില്‍ അഭിഭാഷകനായി. കെ.എസ്.യു.വിലൂടെയും യൂത്ത് കോണ്‍ഗ്രസിലൂടെയും കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെത്തി. അവിഭക്ത കണ്ണൂര്‍ ജില്ലയുടെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി. 1990-ല്‍ ജില്ലാ കൗണ്‍സില്‍ പ്രസിഡന്റായി. ദീര്‍ഘകാലം കെ.പി.സി.സി. നിര്‍വാഹകസമിതിയംഗമായും പ്രവര്‍ത്തിച്ചു. അഞ്ചുകൊല്ലം മുന്‍പ് മറ്റൊരു സ്വാതന്ത്ര്യദിനത്തില്‍ കോണ്‍ഗ്രസിലെ സ്ഥാനങ്ങളെല്ലാം രാജിവെച്ചു.

ഐ.എന്‍.ടി.യു.സി. ദേശീയ വര്‍ക്കിങ് കൗണ്‍സില്‍ അംഗമായിരുന്നു. പിന്നീട് ആ സ്ഥാനവും വേണ്ടെന്നുവെച്ചു. അഭിഭാഷകവൃത്തിയില്‍ ഇപ്പോഴും സക്രിയമാണ്. ഭാര്യ ആനിയമ്മ. മക്കള്‍: ജവഹര്‍ ജോസ്, ശരത് ജോസ്, അന്നാ ലക്ഷ്മി.

Content Highlights: Congress Leader M.C. Jose Celebrate His 75th Birthday In Independence Day

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section
Most Commented