പാർട്ടിയില്‍നിന്ന് പുറത്താക്കാന്‍ സുധാകരന് അജണ്ട, യോഗത്തിലേക്ക് വിളിക്കാത്തത് മനഃപൂര്‍വം- കെവി തോമസ്


രാഷ്ട്രീയ മര്യാദ സുധാകരന്‍ കാണിക്കുന്നില്ല, എന്നെ പുറത്താക്കാന്‍ എല്ലാവരും ഒറ്റക്കെട്ട്

കെ.വി.തോമസ്‌

കൊച്ചി: കെ. സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ക്ക് തന്നെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ അജണ്ടയുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ്. ഹൈക്കമാന്‍ഡുമായി സംസാരിച്ച ശേഷം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചതായിരുന്നു. എന്നിട്ടും സുധാകരന്‍ മാധ്യമങ്ങളോട് താന്‍ പുറത്തെന്ന് പറഞ്ഞുനടന്നുവെന്നും തോമസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

തനിക്കെതിരെ ഒരു അച്ചടക്ക നടപടിയും ആരംഭിച്ചിട്ടില്ല. കാരണംകാണിക്കല്‍ നോട്ടീസ് മാത്രമേ തന്നിട്ടുള്ളൂ. ഇന്നലെ രാത്രി താന്‍ അതിന് ഇ-മെയില്‍ മറുപടി നല്‍കി. ഇന്ന് പോസ്റ്റല്‍ ആയി അയച്ചു. എന്നിട്ടും കോണ്‍ഗ്രസ് യോഗത്തിലേക്ക് എന്തുകൊണ്ടാണ് തന്നെ ക്ഷണിക്കാത്തത്? ഇതേ സമീപനമാണ് സുധാകരന്‍ എടുത്തത്. താരിഖ് അന്‍വറുമായും കെ.സി.വേണുഗോപാലിനോടും സംസാരിച്ച ശേഷം കണ്ണൂര്‍ സെമിനാറില്‍ പോകുന്നില്ലെന്ന് അറിയിച്ചതാണ്. പിറ്റേ ദിവസം മുതല്‍ സുധാകരന്‍ തുടങ്ങി. എന്നെ പുറത്താക്കണമെന്ന ഒരു അജണ്ട ഇവിടെയുള്ളവര്‍ക്കുണ്ട്. അതിപ്പോള്‍ തുടങ്ങിയതല്ല. ഇതില്‍ എന്ത് രാഷ്ട്രീയ മര്യാദയാണുള്ളതെന്നും കെ.വി.തോമസ് ചോദിച്ചു.

'എന്റെ കാര്യം വരുമ്പോള്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പുറത്താക്കാന്‍ നോക്കുന്നു. എന്നെ യോഗത്തിലേക്ക് വിളിച്ചിട്ടില്ലെന്ന് എല്ലാ നേതാക്കള്‍ക്കും അറിയാം. അവര്‍ ചോദിക്കേണ്ടേ സുധാകരനോട് ഇക്കാര്യം? അതുണ്ടായില്ല. ഇത് ശരിയായ സമീപനമല്ല.

അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ഇടപെട്ട ഒരു കാര്യമാണ്. സെമിനാറില്‍ പോകേണ്ട എന്ന അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിർദേശം ഞാന്‍ അനുസരിച്ചപ്പോള്‍, പിറ്റേ ദിവസം മുതല്‍ സുധാകരന്‍ ചീത്ത പറച്ചില്‍ തുടങ്ങി. 2018 മുതല്‍ തന്നെ പുറത്താക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. എനിക്ക് പ്രായമായെന്നും ഏഴ് പ്രാവശ്യം ജയിച്ചെന്നും പറഞ്ഞാണ് പുറത്താക്കാനുള്ള നീക്കം നടത്തിയത്. ഞാന്‍ ഇവര്‍ക്ക് കണ്ണിലെ കരടാണ്. എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. 2004-ല്‍ ഞാന്‍ ഐ ഗ്രൂപ്പ് വിട്ടത് ഒരു കാരണമാകും. ഇവര്‍ എത്ര ശ്രമിച്ചാലും മനസ്സ് കൊണ്ടും ശരീരംകൊണ്ടും ഞാന്‍ കോണ്‍ഗ്രസുകാരനാണ്', തോമസ് കൂട്ടിച്ചേര്‍ത്തു.

Content Highlights: congress leader kv thomas against kpcc president k sudhakaran

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


Representative Image

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022

Most Commented