പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും കെ മുരളീധരൻ | Photo: മാതൃഭൂമി
കോഴിക്കോട്: പ്രധാനമന്ത്രിയുടെ മുമ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ പൂച്ചക്കുട്ടി എന്ന പരിഹാസവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഒഞ്ചിയത്ത് നടന്ന രക്തസാക്ഷിദിനത്തിൽ ചീറിവരുന്ന പുലിയുടെ രൂപത്തിലാണ് മുഖ്യമന്ത്രി പ്രത്യക്ഷപ്പെട്ടതെന്ന് പറഞ്ഞ അദ്ദേഹം, സർക്കാരിനെ സംരക്ഷിക്കുന്നത് ബി.ജെ.പിയാണെന്നും ആരോപിച്ചു.
'കേന്ദ്രം തരേണ്ടത് തന്നിട്ടില്ല എന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ഇത് മോദിയുടെ സാന്നിധ്യത്തിൽ പറയാമായിരുന്നില്ലേ. മോദിയുടെ സാന്നിധ്യത്തിൽ പറഞ്ഞത് നമ്മൾ രണ്ടുപേരും ചേർന്നാൽ ഇവിടെ അത്ഭുതം സൃഷ്ടിക്കാം എന്നായിരുന്നു. കേരളത്തിന്റെ നിരന്തര ആവശ്യമായ എയിംസിനെക്കുറിച്ചും മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല' മുരളീധരൻ പറഞ്ഞു.
'ബി.ജെ.പിക്കും പ്രതിപക്ഷത്തിനും ഒരേ സ്വരമെന്നാണ് ഒഞ്ചിയത്ത് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ പ്രതിപക്ഷത്തിരിക്കുന്ന തങ്ങൾ സർക്കാരിനെ വിമർശിക്കും. അങ്ങനെ വിമർശിക്കുമ്പോൾ ആരൊക്കെ വേറെ രീതിയിൽ വിമർശിക്കുന്നുണ്ട് എന്ന് അന്വേഷിക്കേണ്ട കാര്യം ഞങ്ങൾക്കില്ല. ബി.ജെ.പിയുടെ സൗകര്യം നോക്കി വിമർശിക്കുന്നവരല്ല ഞങ്ങൾ. സർക്കാരിനെ സംരക്ഷിക്കുന്നത് ബി.ജെപിയാണ്. എൻഫോഴ്സ്മെന്റ് കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ ഓഫീസുകളിൽ കയറുന്നു, വീടുകളിൽ കയറുന്നു. കെജ്രിവാളിനെ പോലും വെറുതെ വിടുന്നില്ല. ആ ഇ.ഡി. കേരളത്തിൽ അന്വേഷിക്കുന്ന സ്വർണക്കടത്തിന്റെ കേസിന്റെ സ്ഥിതിയെന്താണ്?'- അദ്ദേഹം ചോദിച്ചു.
സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അന്തർധാര മറച്ചുവെക്കാൻ വേണ്ടി സമാന പ്രസ്താവനകളുടെ പേരിൽ യു.ഡിഎഫിനെ കുറ്റപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചർത്തു.
Content Highlights: congress leader k muraleedharan statement against pinarayi vijayan onjiyam speech


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..