'കോണ്‍ഗ്രസിനെ വീണ്ടും ഐസിയുവിലേക്ക് അയക്കരുത്'; പുനഃസംഘടനാ പട്ടികയ്ക്കെതിരേ കെ. മുരളീധരന്‍


കെ.മുരളീധരൻ | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: കോണ്‍ഗ്രസ് പുനഃസംഘടനാ പട്ടികയ്‌ക്കെതിരേ തുറന്നടിച്ച് കെ. മുരളീധരന്‍. തൃക്കാക്കര തിരഞ്ഞെടുപ്പില്‍ ആരോഗ്യത്തോടെ തിരികെ കൊണ്ടുവന്ന പാര്‍ട്ടിയെ വീണ്ടും ഐസിയുവിലാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു.

'കഴിഞ്ഞ നിയമസഭാ, ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പുകളിലെ പരാജയത്തില്‍ ഐ.സി.യുവില്‍ ആയ പ്രസ്ഥാനത്തെ പൂര്‍ണ്ണ ആരോഗ്യത്തോടെ തൃക്കാക്കരയില്‍ നമ്മള്‍ തിരികെ കൊണ്ടുവന്നിരുന്നു. ഐക്യതയോടെയുള്ള കൂട്ടായ പ്രവര്‍ത്തനത്തിന്റെ വലിയ വിജയമായിരുന്നു അത്. എന്നാല്‍ സ്ഥാനമാനങ്ങള്‍ വീതംവെച്ച് അതിനെ ഐ.സി.യുവിലേക്ക് തിരികെ അയക്കാനുള്ള ശ്രമങ്ങള്‍ ചില ഭാഗത്തുനിന്നും കാണുന്നതില്‍ അതിയായ ദുഃഖമുണ്ട്', എന്ന് കെ. മുരളീധരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പുനഃസംഘടന ഏത് രീതിയില്‍ നടത്തിയാലും എല്ലാവരേയും തൃപ്തിപ്പെടുത്താന്‍ കഴിയില്ല. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊള്ളണമെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ താഴേത്തട്ടില്‍ നിലനില്‍ക്കണമെങ്കിലും പാര്‍ട്ടി തിരഞ്ഞെടുപ്പ് നിര്‍ബന്ധമാണ്. എല്‍ഡിഎഫ് സര്‍ക്കാരിനെതിരാ ജനവികാരം വോട്ടാക്കി മാറ്റണമെങ്കില്‍ ശക്തമായ സംവിധാനം ആവശ്യമാണ്. അതുണ്ടാവാന്‍ ഒരു സ്ഥാനത്ത് നിന്ന് ഒരാളെ ഇറക്കി മറ്റൊരാളെ കയറ്റിയത് കൊണ്ട് കാര്യമില്ല. ഇത് മനസ്സിലാക്കി സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങള്‍ പ്രവര്‍ത്തിക്കണം. അതാണ് പ്രതീക്ഷിക്കുന്നതെന്ന് കെ. മുരളീധരന്‍ മാതൃഭൂമി ന്യൂസിനോടും പ്രതികരിച്ചു.

കെപിസിസി-എഐസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട പട്ടിക പുറത്തുവന്ന പശ്ചാത്തലത്തിലാണ് കെ മുരളീധരന്റെ പ്രതികരണം. 280 അംഗപട്ടികയില്‍ 46 പേരെ മാറ്റിക്കൊണ്ടുള്ള പട്ടിക നേരത്തെ സമര്‍പ്പിച്ചെങ്കിലും യുവ, വനിതാ പ്രാതിനിധ്യം കൂട്ടാന്‍ ആവശ്യപ്പെട്ട് പട്ടിക തിരിച്ചയച്ചിരുന്നു. തുടര്‍ന്ന് 28 പുതുമുഖങ്ങളെ ഉള്‍പെടുത്തി പുതിയ പട്ടിക കെപിസിസി കേന്ദ്രനേതൃത്വത്തിന് അയച്ചിരുന്നു.

Content Highlights: congress leader k muraleedharan slams kpcc revamp list

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented