
1989 മുതൽ 1996 വരെ കെപിസിസി മെമ്പറായിരുന്നു. ചരിത്രപണ്ഠിതൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ, വിമർശകൻ, ലേഖകൻ, അധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. കോണ്‍ഗ്രസിന്റെ ചരിത്രവും പ്രത്യയശാസ്ത്രവും സംബന്ധിച്ച് എണ്ണമറ്റ പഠന ക്ലാസുകളും പ്രസംഗങ്ങളും നടത്തിയിട്ടുണ്ട്. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിച്ചു. രണ്ടു തവണ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.
നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. ഇ.എം.എസിന്റെ ഇസം, സഖാവ് കൃഷ്ണപിള്ളയെ കടിച്ച പാമ്പ് ആര്, സെന്റ് തോമസ് കോളജ് പാലാ ചരിത്രം, ഇ.എം.എസിനും മാർക്സിസ്റ്റ് പാർട്ടിക്കുമെതിരേ, മാർക്സിസ്റ്റ് പാർട്ടിയും ആദർശനിഷ്ഠയും, കേരളാ കോണ്‍ഗ്രസ് എങ്ങോട്ട്, ക്വിറ്റ് ഇന്ത്യാ സമരവും കമ്മ്യൂണിസ്റ്റ് പാർട്ടിയും, കോണ്‍ഗ്രസ് കേരളത്തിൽ, തത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെ മറുപുറം തുടങ്ങിയവയാണ് പ്രധാന കൃതികൾ.
കെ.എം. ചുമ്മാറിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആശയങ്ങളും ആദര്‍ശങ്ങളും പുതിയ തലമുറക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതില്‍ വലിയ പങ്ക് വഹിച്ചയാളായിരുന്നു കെ.എം. ചുമ്മാര്‍ എന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..