ലീഗിനെ വിമര്‍ശിക്കാന്‍ മടിക്കാത്ത മലപ്പുറത്തെ കോണ്‍ഗ്രസുകാരന്‍; നിലപാടുകളില്‍ ഉറച്ചുനിന്ന നേതാവ്


ആര്യാടൻ മുഹമ്മദ്

കോഴിക്കോട്: ആര്യാടന്‍ മുഹമ്മദിന്റെ അന്ത്യത്തിലൂടെ കോണ്‍ഗ്രസിന് നഷ്ടമാകുന്നത് ഒരു മുതിര്‍ന്ന നേതാവിനെ മാത്രമല്ല, ശക്തമായ രാഷ്ട്രീയ നിലപാടുകളുമായി പാർട്ടിക്ക് കരുത്തുപകർന്ന നേതൃശക്തികൂടിയാണ്. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ ലീഗിന്റെ കോട്ടയായ മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസിന് കരുത്തുപകരാന്‍ ആര്യാടന്‍ നടത്തിയ ശ്രമങ്ങള്‍ കോണ്‍ഗ്രസിന്‍റെ ചരിത്രത്തിന്‍റെ ഭാഗമാണ്.

ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് എത്തിയ ആര്യാടന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രത്തിലെ മലപ്പുറത്തുനിന്നുള്ള ഏറ്റവും ശക്തനായ നേതാവായാണ് അറിയപ്പെടുന്നത്. ട്രേഡ് യൂണിയന്‍ പ്രവർത്തനത്തിലൂടെയാണ് അദ്ദേഹം പൊതുപ്രവർത്തന രംഗത്തെത്തുന്നത്. 1958 മുതല്‍ കെപിസിസി അംഗമായിരുന്നു അദ്ദേഹം. 1960-ല്‍ കോഴിക്കോട് ഡിസിസി സെക്രട്ടറിയായി. മലപ്പുറം ജില്ല രൂപീകരിച്ച 1969-ല്‍ അദ്ദേഹമായിരുന്നു ഡിസിസി അധ്യക്ഷന്‍.1965ല്‍ 30-ാം വയസ്സിലാണ് അദ്ദേഹം ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. തോല്‍വിയായിരുന്നു ഫലം. 1967ല്‍ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1978-ല്‍ എ ഗ്രൂപ്പ് കോണ്‍ഗ്രസ് വിട്ട് ഇടത് മുന്നണിക്കൊപ്പം പോയപ്പോള്‍ എ.കെ ആന്റണിക്കൊപ്പം അടിയുറച്ച് നിന്ന നേതാവായിരുന്ന ആര്യാടന്‍. 1969-ല്‍ കുഞ്ഞാലി വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുകയും ജയില്‍വാസമനുഭവിക്കുകയും ചെയ്‌തെങ്കിലും പിന്നീട് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.

ഇടത് മുന്നണിയിലേക്ക് പോയ ഘട്ടത്തില്‍ കുഞ്ഞാലിയുടെ തട്ടകമായിരുന്ന നിലമ്പൂരിലെ സ്ഥാനാര്‍ഥിയായി ആര്യാടനെയാണ് രംഗത്തിറക്കിയത്. ഉപതിരഞ്ഞെടുപ്പിലായിരുന്നു ഇത്. നിയമസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാതെയാണ് അദ്ദേഹം മന്ത്രിയായത്. നായനാര്‍ മന്ത്രിസഭയിലെ വനം- തൊഴില്‍ വകുപ്പുകളുടെ ചുമതല അദ്ദേഹത്തിനായിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഐ ഗ്രൂപ്പിലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനേയാണ് ആര്യാടന്‍ പരാജയപ്പെടുത്തിയത്.

എട്ട് തവണ നിലമ്പൂരില്‍ നിന്ന് നിയമസഭയിലെത്തിയ നേതാവാണ് അദ്ദേഹം. പതിനൊന്ന് തവണ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയിട്ടുണ്ട്. നാല് മന്ത്രിസഭകളില്‍ അംഗമായിരുന്നു. 1995ല്‍ എകെ ആന്റണി മന്ത്രിസഭയില്‍ തൊഴില്‍ - ടൂറിസം വകുപ്പും കൈകാര്യം ചെയ്തിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ 2005-ലും 2012-ലും വൈദ്യുതി മന്ത്രിയായാണ് പിന്നീട് മന്ത്രിസഭയിലെത്തുന്നത്.

1982-ല്‍ നിലമ്പൂരില്‍ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് 1987 മുതല്‍ ഒരു തിരഞ്ഞെടുപ്പിലും അദ്ദേഹം പരാജയമറിഞ്ഞിട്ടില്ല. 2011-ലാണ് അദ്ദേഹം അവസാനമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. തൊഴില്‍ മന്ത്രിയായി പ്രവര്‍ത്തിക്കുമ്പോള്‍ 1980-ല്‍ സംസ്ഥാനത്ത് തൊഴില്‍ രഹിത പെന്‍ഷനും കര്‍ഷക തൊഴിലാളി പെന്‍ഷനും നടപ്പിലാക്കിയത് ആര്യാടനായിരുന്നു. വൈദ്യുതി മന്ത്രിയായിരുന്നപ്പോഴുള്ള അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളും പ്രശംസ നേടി.

മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ മുസ്ലീം ലീഗിനെ വിമര്‍ശിക്കാന്‍ അദ്ദേഹം ഒരിക്കലും മടി കാണിച്ചിട്ടില്ല. ഇതിന്റെ പേരില്‍ ലീഗില്‍ നിന്ന് കടുത്ത വിമര്‍ശനമുണ്ടായിട്ടും അദ്ദേഹം നിലപാടുകളില്‍ നിന്ന് ഒരിക്കലും പിന്നോട്ട് പോയിട്ടില്ല. എക്കാലവും മതേതരത്വം ശക്തമായി ഉയർത്തിപ്പിടിച്ച നേതാവായിരുന്നു ആര്യാടന്‍ മുഹമ്മദെന്ന് അദ്ദേഹത്തിന്‍റെ സഹപ്രവർത്തകർ അനുസ്മരിക്കുന്നു.

Content Highlights: aryadan muhammed, political life


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented