കോണ്‍ഗ്രസില്‍ സമ്പൂര്‍ണ പുനഃസംഘടനയ്ക്ക് തീരുമാനം; ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടും


സ്വന്തം ലേഖകന്‍

പാര്‍ട്ടി ഭാരവാഹിത്വത്തിലെ ജംബോ കമ്മിറ്റികള്‍ ഇല്ലാതാക്കും. പാര്‍ട്ടി പുനഃസംഘടനയ്ക്ക് വിശദമായ മാര്‍ഗരേഖ തയാറാക്കും. ഇതിനായി രണ്ടു ദിവസം നീളുന്ന രാഷ്ട്രീയ കാര്യസമിതി യോഗം വീണ്ടും ചേരും.

മുല്ലപ്പള്ളി രാമചന്ദ്രൻ,രമേശ് ചെന്നിത്തല,ഉമ്മൻചാണ്ടി.ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍ സമ്പൂര്‍ണ പുനഃസംഘടനയ്ക്ക് തീരുമാനം. ഇന്ന് ചേര്‍ന്ന് രാഷ്ട്രീയകാര്യ സമിതിയിലാണ് തീരുമാനം.

പാര്‍ട്ടി ഭാരവാഹിത്വത്തിലെ ജംബോ കമ്മിറ്റികള്‍ ഇല്ലാതാക്കും. പാര്‍ട്ടി പുനഃസംഘടനയ്ക്ക് വിശദമായ മാര്‍ഗരേഖ തയാറാക്കും. ഇതിനായി രണ്ടു ദിവസം നീളുന്ന രാഷ്ട്രീയ കാര്യസമിതി യോഗം വീണ്ടും ചേരും. ലോക്ഡൗണിന് ശേഷമാകും യോഗം ചേരുക.

തിരഞ്ഞെടുപ്പിലെ തോല്‍വിയെ സംബന്ധിച്ച് എം.എല്‍.എമാര്‍, മണ്ഡലങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍, ഡി.സി.സി പ്രസിഡന്റുമാര്‍ എന്നിവരോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ലോക്ഡൗണിന് ശേഷം ചേരുന്ന രാഷ്ട്രീയകാര്യ സമിതിക്ക് മുമ്പ് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. അതോടൊപ്പം സാമൂഹിക മാധ്യമങ്ങളില്‍ പാര്‍ട്ടിയെ ആക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും രാഷ്ട്രീയകാര്യ സമിതിയില്‍ തീരുമാനമെടുത്തു.

Content Highlights: Congress Kerala Assembly Election KPCC political affairs committee

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022


pc george

1 min

മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവം; ഖേദം പ്രകടിപ്പിച്ച് പി.സി ജോര്‍ജ് 

Jul 2, 2022


India vs England 5th Test Birmingham day 2 updates

2 min

റൂട്ടിനെ പുറത്താക്കി സിറാജ്, ഇംഗ്ലണ്ടിന് 5 വിക്കറ്റ് നഷ്ടം; രണ്ടാം ദിനവും സ്വന്തമാക്കി ഇന്ത്യ

Jul 2, 2022

Most Commented