തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വഴക്കിന്റെ കാലം കഴിഞ്ഞെന്ന് നിയുക്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാര്‍ത്താ സമ്മേളനത്തില്‍ ആയിരുന്നു പ്രതികരണം.

പ്രതിപക്ഷ നേതൃസ്ഥാനം ആഗ്രഹിക്കുന്നില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന ഗ്രൂപ്പ് തര്‍ക്കങ്ങളുടെ കാലം കഴിഞ്ഞുവെന്നാണ് വ്യക്തമാക്കുന്നത്. പുതിയ സന്ദേശമാണ് ഇതിലൂടെ അദ്ദേഹം പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്നത്.

കേരളത്തിലെ കോണ്‍ഗ്രസിനെ ഏകശിലാ വിഗ്രഹം പോലെ സംരക്ഷിക്കും. പുതിയ സര്‍ക്കാരിനെ വിലയിരുത്താന്‍ സമയമായിട്ടില്ല.  മധുവിധു കാലത്തു തന്നെ ഇടതുപക്ഷ സര്‍ക്കാരില്‍നിന്നുയര്‍ന്ന അപശബ്ദങ്ങള്‍ അദ്ഭുതപ്പെടുത്തുന്നതായും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.