'സലിം കുമാറില്ലെങ്കിൽ ഞങ്ങളുമില്ല..' ചലച്ചിത്ര മേള ബഹിഷ്കരിച്ച് കോണ്‍ഗ്രസ്


ഹൈബി ഈഡൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം

കൊച്ചി; ഐഎഫ്എഫ്‌കെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് നടന്‍ സലിം കുമാറിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഐഎഫ്എഫ്‌കെ ബഹിഷ്‌കരിച്ചു. ഹൈബി ഈഡന്‍ എംപി ആണ് നിലപാട് വ്യക്തമാക്കിയത്. സംഘാടക സമിതി സലിം കുമാറിനെ അപമാനിച്ചുവെന്ന് വ്യക്തമാക്കിയാണ് ഹൈബി ഈഡന്‍ ഉള്‍പ്പെടെയുള്ളവര്‍ മേള ബഹിഷ്‌കരിച്ചത്. സലിം കുമാറിന് പിന്തുണയറിച്ചുള്ള നിശബ്ദ പ്രതിഷേധങ്ങളും ഇന്ന് ചലച്ചിത്ര മേളയുടെ വേദിയിലുണ്ടായി.

സലിം കുമാറില്ലെങ്കിൽ ഞങ്ങളുമില്ല... കൊച്ചിയിൽ ഫിലിം ഫെസ്റ്റിവൽ കോൺഗ്രസ് ബഹിഷ്കരിക്കുന്നു.

Posted by Hibi Eden on Tuesday, 16 February 2021

കൊച്ചിയില്‍ ബുധനാഴ്ച ആരംഭിച്ച ചലച്ചിത്രമേള ചടങ്ങിലേക്ക് തന്നെ ഒഴിവാക്കിയതറിയിച്ച് സലീംകുമാര്‍ തന്നെയാണ് രംഗത്തെത്തിയത്. ദേശീയ പുരസ്‌കാരജേതാക്കളാണ് ചലച്ചിത്രമേളയ്ക്ക് തിരിതെളിയിക്കേണ്ടിയിരുന്നത്. തന്നെ വിളിക്കാതിരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രായം കൂടുതലാണെന്നാണ് മറുപടി ലഭിച്ചതെന്നും സലീംകുമാര്‍ പറഞ്ഞു.

പ്രായത്തിന്റെ കാര്യത്തെക്കുറിച്ച് പറയുകയാണെങ്കില്‍ സംവിധായകരായ ആഷിഖ് അബുവും അമല്‍ നീരദും തന്റെ ജൂനിയര്‍മാരായി കോളേജില്‍ പഠിച്ചവരാണ്. ഇവര്‍ക്ക് താനുമായി രണ്ടോ മൂന്നോ വയസ്സ് വ്യത്യാസമേയുള്ളൂ. ഇത് വിഷയം രാഷ്ട്രീയമാണെന്നും സലീംകുമാര്‍ പറഞ്ഞു.

അതേസമയം സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും ഉദ്ഘാടന ചടങ്ങിലേക്ക് വിളിക്കാന്‍ സംഘാടക സമിതി വൈകിയാതാകുമെന്നായിരുന്നു ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന്റെ വിശദീകരണം. പുതുതലമുറയില്‍പ്പെട്ടവരെവെച്ച് ഉദ്ഘാടനം നടത്താനായിരുന്നു തീരുമാനിച്ചത്. സലീമിനെ വിളിച്ചതായാണ് സംഘാടകസമിതി അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

25ാമത് ഐഎഫ്എഫ്‌കെയുടെ കൊച്ചി പതിപ്പ് മുഖ്യവേദിയായ സരിത തിയറ്ററില്‍ വൈകിട്ട് ആറിന് മന്ത്രി എ.കെ.ബാലന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. മേള രണ്ടര പതിറ്റാണ്ട് പിന്നിട്ടതിന്റെ പ്രതീകമായി 25 ദീപം തെളിച്ചാണ് തുടക്കം കുറിക്കുന്നത്.

Content Highlights: Congress Boycott IFFK Kochi edition in protest

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
abhaya hiranmayi

1 min

'അവര്‍ക്ക് കുടുംബമുണ്ട്, ദയവായി എന്റെ ആണ്‍സുഹൃത്തുക്കളെ ഇതിലേക്ക് വലിച്ചിഴക്കരുത്'; അഭയ ഹിരണ്‍മയി

May 28, 2022


Jayaram Subramani

2 min

'പ്രായം കഴിഞ്ഞിട്ടും വിവാഹിതയാകാതെ നീ നില്‍ക്കുന്നതുകണ്ട് ചോദ്യംചെയ്യാന്‍ വരുന്നവനെ ഞാന്‍ ആട്ടും'

May 28, 2022


Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022

Most Commented