• പരിക്കേറ്റ കെ.പി.ഹാഷിം ആശുപത്രിയിൽ
പൂക്കോം: പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും നഗരസഭ കൗൺസിലറുമായ കെ.പി.ഹാഷിമിന് ഇരുമ്പുവടികൊണ്ട് അടിയേറ്റു. അണിയാരം വലിയാണ്ടി പീടികയിൽവെച്ചാണ് അക്രമം. കാലുകൾക്ക് പരിക്കേറ്റ ഹാഷിമിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. കല്യാണവീട്ടിൽനിന്ന് സ്വന്തംവീട്ടിലേക്ക് മടങ്ങുമ്പോൾ തിങ്കളാഴ്ച അർധരാത്രിയോടെയാണ് സംഭവം. ചൊക്ലി പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ഞായറാഴ്ച പന്ന്യന്നൂരിൽ ഒരു അമ്പലത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് കോൺഗ്രസ്-ആർ.എസ്.എസ്. പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. അക്രമത്തിനുപിന്നിൽ ആർ.എസ്.എസാണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു.
Content Highlights: congress block president hashim attacked in panoor
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..