കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ നിന്ന്
ആലപ്പുഴ: വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ഓഫീസിനുനേരേ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ചേര്‍ത്തല നഗരത്തില്‍ പ്രകടനം നടത്തി. ഇതേസമയം തന്നെ അഗ്‌നിപഥ് വിഷയത്തില്‍ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ.യും പ്രകടനമായെത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. കെ.എസ്.ആര്‍.ടി.സി.ക്കു സമീപം ഡി.വൈ.എഫ്.ഐ.ക്കെതിരേയുള്ള കോണ്‍ഗ്രസ് മുദ്രാവാക്യങ്ങള്‍ക്കെതിരേ ഡി.വൈ.എഫ്.ഐ. കൂക്കിവിളിച്ചതു വാദപ്രതിവാദങ്ങള്‍ക്കിടയാക്കി.
ഇരുവിഭാഗവും മുദ്രാവാക്യം വിളികളുമായി പോരുവിളിച്ചെങ്കിലും പോലീസും നേതാക്കളും സമയോചിതമായി ഇടപെട്ടാണ് ഇരുപക്ഷത്തെയും നീക്കിയത്. ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസിനു മുന്നില്‍നിന്നു തുടങ്ങിയ കോണ്‍ഗ്രസ് പ്രകടനം കോണ്‍ഗ്രസ് കെ.പി.സി.സി. സെക്രട്ടറി എസ്. ശരത് ഉദ്ഘാടനം ചെയ്തു.

സി.ആര്‍. സാനു അധ്യക്ഷനായി. സി.ഡി. ശങ്കര്‍, എന്‍. ശ്രീകുമാര്‍, സി.വി. തോമസ്, കെ.എസ്. അഷറഫ്, ശ്രീകുമാര്‍ മാമ്പല, ബി. ഫൈസല്‍, ടി.ഡി. രാജന്‍, സി.ആര്‍. പ്രകാശന്‍, ജി. സുരേഷ്ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. പ്രകടനത്തിനുശേഷം ബ്ലോക്ക് ഓഫീസിനു മുന്നില്‍ റോഡ് ഉപരോധിച്ചു. അഗ്‌നിപഥ് വിഷയത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന പ്രകടനമാണ് ഡി.വൈ.എഫ്.ഐ. നടത്തിയതെന്ന് നേതാക്കള്‍ പറഞ്ഞു.
പ്രകടനം ബ്ലോക്ക് സെക്രട്ടറി ദിനൂപ് വേണു ഉദ്ഘാടനം ചെയ്തു. എസ്. സുമേഷ്, യദുകൃഷ്ണന്‍, അനുപ്രിയ ദിനൂപ്, വിമല്‍ മോഹന്‍, വൈഭവ് ചാക്കോ, നിഖില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..