ഭൂമി ഏറ്റെടുക്കുന്നതിലടക്കം സംശയങ്ങള്‍; കെ-റെയില്‍ ചോദ്യാവലിയില്‍ അടിമുടി ആശയക്കുഴപ്പം


പ്രശാന്ത് കൃഷ്ണ/മാതൃഭൂമി ന്യൂസ് 

ചോദ്യാവലിയിലെ ആശയക്കുഴപ്പമുണ്ടാക്കുന്ന ചോദ്യങ്ങൾ

തിരുവനന്തപുരം: കെ-റെയില്‍ സാമൂഹ്യാഘാത പഠനത്തിനായി നല്‍കുന്ന ചോദ്യാവലിയില്‍ ആശയക്കുഴപ്പം. പദ്ധതിയുടെ ഭാഗമായി ഓരോരുത്തരില്‍നിന്നും ഏറ്റെടുക്കുന്ന ഭൂമിക്ക് ശേഷം ജനങ്ങളുടെ കൈവശം ബാക്കിയുള്ള ഭൂമി എന്തു ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിലാണ് അവ്യക്തത. ഇത് കൈവശം വയ്ക്കുമോ അതോ സര്‍ക്കാരിന് വിട്ടുനല്‍കുമോ എന്നാണ് ചോദ്യാവലിയില്‍ ഏജന്‍സികള്‍ ജനങ്ങളോട് ചോദിക്കുന്നത്.

ഏറ്റെടുക്കുന്ന ഭൂമിക്ക് പുറത്തുള്ള 10 മീറ്റര്‍ ബഫര്‍ സോണാണ്. ആരുടെ കൈവശമാണോ ഈ ഭൂമി അവര്‍ക്കു തന്നെയാണ് ബഫര്‍ സോണിലുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം. എന്നാല്‍ ഇതില്‍ 5 മീറ്റര്‍ സ്ഥലത്തുമാത്രമാണ് ഉടമയ്ക്ക് എന്തെങ്കിലും നിര്‍മാണ പ്രവര്‍ത്തനം നടത്താനാവുക. ഇതിനു അനുമതിയും വേണം. ബാക്കിയുള്ള 5 മീറ്ററില്‍ യാതൊരുവിധ നിര്‍മാണവും സാധിക്കില്ല. ഇക്കാര്യം കെ-റെയില്‍ നേരത്തെ വ്യക്തമാക്കിയതാണ്.

ഏറ്റെടുക്കുന്ന ഭൂമിക്ക് മാത്രമാണ് പണം നല്‍കുകയെന്നും ഇതിനുപുറത്തുള്ള ബഫര്‍ സോണ്‍ നഷ്ടപരിഹാരം നല്‍കുന്നതില്‍ ഉള്‍പ്പെടില്ലെന്നുമാണ് സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നത്. ഇതിന് വിരുദ്ധമായാണ് ഇപ്പോള്‍ ചോദ്യാവലിയില്‍ ബാക്കിയുള്ള ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണോ എന്ന ചോദ്യം കടന്നുകൂടിയത്. ഇതോടൊപ്പം ബദല്‍ പദ്ധതി നിര്‍ദേശിക്കാനുള്ള ചോദ്യവും ചോദ്യാവലിയിലുണ്ട്.

സാമൂഹികാഘാത പഠനത്തിനായി എന്തെല്ലാം വിവരങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന ഫോര്‍മാറ്റ് ഉണ്ടാക്കി ഏജന്‍സികള്‍ക്ക് നല്‍കിയത് കെ-റെയില്‍ തന്നെയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏജന്‍സികള്‍ ചോദ്യാവലി പദ്ധതി ബാധിത പ്രദേശത്തെ ജനങ്ങള്‍ക്ക് നല്‍കുന്നത്.

സാമൂഹ്യാഘാത പഠനത്തിന്റെ ഭാഗമായി ബഫര്‍ സോണിലുള്ള സ്ഥലത്തും അതിന് പുറത്തുമുള്ള പ്രത്യാഘാതം പഠിക്കുമെന്ന് ഏജന്‍സി വ്യക്തമാക്കുന്നുണ്ട്. പദ്ധതി മൂലം നേരിട്ടും അല്ലാതെയും ഉണ്ടാകുന്ന പ്രത്യാഘാതവും എല്ലാവരുടെയും പ്രയാസങ്ങളും പഠനത്തില്‍ ഉള്‍പ്പെടുത്തുമെന്ന് കെവിഎച്ച്എസ് ഡയറക്ടര്‍ സജു ഇട്ടി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Content Highlights: confusion in K-Rail Questionnaire for Social Impact Studies

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
image

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022

Most Commented