സംഘര്‍ഷം: മേയര്‍ക്കെതിരെ കരിങ്കൊടി; മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കി | VIDEO


തിരുവനന്തപുരം നഗരസഭയിലേക്ക് മാർച്ച് നടത്തിയ മഹിളാമോർച്ചാ പ്രവർത്തകർക്കുനേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ. | ഫോട്ടോ - എസ് ശ്രീകേഷ്, മാതൃഭൂമി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ ഇന്നും സംഘര്‍ഷം. നഗരസഭക്കുള്ളില്‍ ബിജെപി കൗണ്‍സിലര്‍മാരും പുറത്ത് മഹിളാമോര്‍ച്ചാ പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തി. പോലീസ് സ്ഥാപിച്ച ബാരിക്കേഡുകളില്‍ കയറിനിന്ന് മേയര്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ശേഷം ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിക്കുകയും ചെയ്ത പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

കഴിഞ്ഞദിവസം നഗരസഭക്കുള്ളില്‍ പ്രതിഷേധക്കാര്‍ എത്തിയിരുന്നു. ഈ സാഹചര്യം തടയാനാണ് പോലീസ് ഇന്ന് മുന്‍കൂട്ടി ബാരിക്കേഡുകള്‍ സ്ഥാപിച്ചത്. സത്യപ്രതിജ്ഞാലംഘനം നടത്തിയ മേയര്‍ ആര്യ രാജേന്ദ്രന്‍ രാജിവെക്കണമെന്ന ആവശ്യമുന്നയിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഘര്‍ഷസാധ്യത മുന്നില്‍കണ്ടുകൊണ്ട് പോലീസ് സന്നാഹത്തോടൊപ്പമാണ് ഇന്ന് രാവിലെ മേയര്‍ ആര്യ രാജേന്ദ്രന്‍ നഗരസഭയില്‍ പ്രവേശിച്ചത്.തിരുവനന്തപുരം നഗരസഭ ആരോഗ്യ വിഭാഗത്തിലെ 295 ജീവനക്കാരുടെ നിയമനത്തില്‍ പാര്‍ട്ടിയുടെ മുന്‍ഗണനാ പട്ടിക ആവശ്യപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറിക്ക് ആര്യ രാജേന്ദ്രന്‍ നല്‍കിയതെന്നപേരില്‍ പുറത്തുവന്ന കത്താണ് പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരിക്കുന്നത്.


Content Highlights: thiruvananthapuram municipal council conflict police uses water cannon

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


s rajendran

1 min

വീട് പുറമ്പോക്ക് ഭൂമിയില്‍, ഏഴുദിവസത്തിനകം ഒഴിയണം; എസ്. രാജേന്ദ്രന് റവന്യൂവകുപ്പിന്റെ നോട്ടീസ്

Nov 26, 2022

Most Commented