ആലപ്പുഴ: കൊവിഡ് കാലത്തെ ഒരു കൂട്ടത്തല്ലിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ആലപ്പുഴ ആറാട്ടുപുഴയിലാണ് സംഘര്‍ഷമുണ്ടായത്. വഴിത്തര്‍ക്കത്തെ തുടര്‍ന്നാണ് അയല്‍വാസികള്‍ ചേരിതിരിഞ്ഞ് തമ്മിലടിച്ചത്.
ആറാട്ടുപുഴ പെരുംമ്പള്ളിയിലാണ് സിനിമയെ വെല്ലുന്ന കൂട്ടത്തല്ല് നടന്നത്. സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെടെ സംഘം തമ്മിലടിക്കുകയായിരുന്നു. അടിയേറ്റ് നിലത്ത് വീണിട്ടും അടി തുടര്‍ന്നു. പഞ്ചായത്ത് അനുവദിച്ച വഴി അടച്ചുകെട്ടാന്‍ ഒരു വിഭാഗം ശ്രമം നടത്തുകയും എതിര്‍ വിഭാഗം ഇതു തടയുകയുമായിരുന്നു. ഇതാണ് സംഘര്‍ഷത്തിന് കാരണമായത്.
ഞായറാഴ്ച നടന്ന സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അടിപിടിയ്ക്കിടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇരുവിഭാഗത്തിന്റെയും പരാതി ലഭിച്ചതായും കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും തൃക്കുന്നപ്പുഴ പോലീസ് അറിയിച്ചു.
Content Highlights: Conflict between two groups in Arattupuzha