-
തിരുവനന്തപുരം: കരകുളം എല്‍ ഡി എഫ് ജില്ലാ ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയുടെ വാഹനത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥിയെ കയറ്റിയില്ല, പെരുങ്കൂരില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ കൂട്ടത്തല്ല്.
സിപിഎം ഉം സിപിഐയും പരസ്പരം മത്സര രംഗത്തുള്ള വെമ്പായം പഞ്ചായത്തിലെ പെരുംകൂരാണ് സംഭവം. രാത്രി ഏഴ് മണിയോടെയാണ് സംഭവം. കരകുളം ജില്ലാ ഡിവിഷന്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി അഡ്വ. കെ .വി. ശ്രീകാന്തിന്റെ പ്രചരണ വാഹനത്തില്‍ പെരുങ്കൂര്‍ വാര്‍ഡ് സി പി ഐ സ്ഥാനാര്‍ത്ഥിയെ കയറ്റാത്തതിനെ തുടര്‍ന്നാണ് മുന്നണിയിലെ ഇരു പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയത്. തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ വാഹനത്തില്‍ കയറ്റണം എന്ന് ആവശ്യപ്പെട്ട് സി പി ഐ പ്രവര്‍ത്തകര്‍ ശ്രീകാന്തിന്റെ വാഹനം തടഞ്ഞു.
തുടര്‍ന്ന് സി പി എം പ്രര്‍ത്തകര്‍ പെരുംകൂര്‍ വാര്‍ഡിലെ സി പി എം സ്ഥാനാര്‍ത്ഥിയായ ഫാറൂഖിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചു. സി പി ഐ പ്രവര്‍ത്തകര്‍ അവരുടെ സ്ഥാനാര്‍ത്ഥിയായ സജീവ് എസ് നായര്‍ക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചതോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. തുടര്‍ന്ന് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം നടന്നത്. 15 മിനുട്ടോളം സംഘര്‍ഷം നീണ്ടുനിന്നു. തുടര്‍ന്ന് വന്‍ പോലീസ് സന്നാഹം സ്ഥലത്ത് എത്തി സ്ഥിതി നിയന്ത്രിക്കുകയായിരുന്നു. സ്ഥലത്ത് ഇപ്പോഴും പോലീസ് ക്യാമ്പ് ചെയ്യുന്നു.
Content Highlight: Conflict between CPM and CPI activists
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..