മന്ത്രിമാര്‍ കുറച്ചുകൂടി സജീവമാകണം; ആഭ്യന്തര വകുപ്പിനെതിരെയും വിമര്‍ശനമുയര്‍ന്നു - കോടിയേരി


കോടിയേരി ബാലകൃഷ്ണൻ | Photo - Mathrubhumi archives

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയില്‍ മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളില്‍ വിമര്‍ശനമുണ്ടായെന്ന് സ്ഥിരീകരിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആഭ്യന്തര വകുപ്പിനെതിരെയും വിമര്‍ശനമുണ്ടായെന്നും കോടിയേരി പറഞ്ഞു.

'മന്ത്രിമാരുടെ പ്രവര്‍ത്തനത്തില്‍ പോരായ്മ പാര്‍ട്ടി തന്നെയാണ് ചര്‍ച്ച ചെയ്യേണ്ടത്. അത് ഞ്ങ്ങള്‍ ചെയ്തിട്ടുണ്ട്. മന്ത്രിമാരുടെ മൊത്തം പ്രവര്‍ത്തനങ്ങളാണ് ഇത്തവണ ചര്‍ച്ച ചെയ്തത്. മന്ത്രിമാര്‍ കുറച്ചുകൂടി സജീവമാകണം. സംസ്ഥാനത്തുടനീളം സജീവമാകണം. അത്തരത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്' - കോടയേരി പറഞ്ഞു.

സിപിഎം സംസ്ഥാന സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടക്കം ആയതിനാല്‍ ഓഫീസുകള്‍ മാത്രം കേന്ദ്രീകരിക്കുന്ന സ്ഥിതിവിശേഷമുണ്ട്. ഓണ്‍ലൈന്‍ സംവിധാനം വന്നതോട് കൂടി ചില പരിപാടികള്‍ അതിലൂടെ ക്രമീരിക്കുന്നതിന് സൗകര്യമെടുക്കുന്നുണ്ട്. അതിനെല്ലാം ഒരു മാറ്റം ബന്ധപ്പെട്ടവര്‍ വരുത്തണമെന്ന നിര്‍ദ്ദേശം പാര്‍ട്ടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിമാരെ മാറ്റേണ്ട സ്ഥിതിയൊന്നുമില്ല. വിമര്‍ശനം വന്നാല്‍ മന്ത്രിമാര്‍ ഉഷാറാകും. ആഭ്യന്തര വകുപ്പിനെ കുറിച്ചും വിമര്‍ശനങ്ങളുണ്ടായിട്ടുണ്ട്. അതിന് നേട്ടങ്ങളുമുണ്ട്. പോലീസ് വകുപ്പിനെ കുറിച്ച് എല്ലാകാലത്തും വിമര്‍ശനങ്ങളുണ്ടായിട്ടുണ്ട്. അതേസമയം രാജ്യത്തെ ക്രമസമാധാനനില ഏറ്റവും ഭദ്രമായി നില്‍ക്കുന്നത് കേരളത്തിലാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

'ലോകായുക്ത നിലപാടില്‍ സിപിഐക്കുള്ള എതിര്‍പ്പ് സംബന്ധിച്ച് തങ്ങള്‍ നേരത്തെ തന്നെ ചര്‍ച്ച ചെയ്തതാണ്. ഇക്കാര്യത്തില്‍ അവരുമായി തെറ്റിന്റെ പ്രശ്‌നമില്ല. ചര്‍ച്ച ചെയ്തിട്ടേ മുന്നോട്ട്‌പോകൂ.

ഓര്‍ഡിനന്‍സ് ഒപ്പിടാത്ത ഗവണര്‍റുടെ നടപടി അസാധരാണമായ സാഹചര്യമാണ്. ദുരൂഹമാണ് ഗവര്‍ണറുടെ നിലപാട്. ഇക്കാര്യത്തില്‍ ഞങ്ങള്‍ ആരോടും പോരിനൊന്നുമില്ല. ഇത്രയും കാലം അദ്ദേഹം എന്തെല്ലാം കാര്യങ്ങള്‍ പറഞ്ഞു. ഞങ്ങള്‍ പരസ്യമായി ഒന്നും പറഞ്ഞിട്ടില്ല. ഇത്രയും കടുത്ത നിലപാടിലേക്ക് ഗവര്‍ണര്‍ വന്നത് ഇപ്പോഴാണ്. ഓര്‍ഡിനന്‍സ് നിരസിച്ചതിന്റെ കാരണം വ്യക്തമാക്കുന്നില്ല' കോടിയേരി പറഞ്ഞു

Content Highlights: Confirming that there was criticism of the ministers' actions-kodiyeri-cpm


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented