തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ നടപ്പിലാക്കരുത് എന്ന് ആവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സി.ഐ.ഐ.) മുഖ്യമന്ത്രിക്ക് കത്തയച്ചു. സി.ഐ.ഐ. ചെയര്‍മാന്‍ തോമസ് ജോണ്‍ മുത്തൂറ്റ് ആണ് ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചത്.
കോവിഡും 90 ദിവസത്തെ ലോക്ക് ഡൗണും സംസ്ഥാനത്തെ വ്യവസായ മേഖലയെയും ജനജീവിതത്തെയും ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്ന് കത്തില്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ രോഗവ്യപനം രൂക്ഷമായ കണ്ടെയിന്‍മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി മറ്റിടങ്ങളില്‍ സാധാരണജീവിതം അനുവദിക്കണം എന്ന് സി.ഐ.ഐ. കത്തില്‍ ആവശ്യപ്പെടുന്നു.
Content highlight: confederation of indian industries requests cm not to implement complete lockdown in the state
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..