മാധ്യമങ്ങളോട് ആശങ്കകള്‍ പങ്കുവെച്ചു, പേ വിഷബാധയേറ്റ് അഭിരാമി മരിച്ച ദിവസംതന്നെ ബന്ധുവും മരിച്ചു


സോമൻ, അഭിരാമി

റാന്നി: പേ വിഷബാധയേറ്റ് മരിച്ച റാന്നി സ്വദേശിനി 12-കാരി അഭിരാമിയുടെ കുടുംബത്തില്‍ വീണ്ടും ദുരന്തം. അഭിരാമിയുടെ അച്ഛന്റെ അമ്മാവന്‍ സോമന്‍ കുഴഞ്ഞു വീണു മരിച്ചു. തെരുവ്‌ നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന അഭിരാമി ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. അഭിരാമി ചികിത്സയിലായിരിക്കുമ്പോള്‍ കുടുംബത്തിന്റെ ആശങ്കകള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി പങ്കുവെച്ച ആളാണ് കുഴഞ്ഞുവീണു മരിച്ച സോമന്‍. അഭിരാമിയുടെ അച്ഛന്‍ ഹരീഷിന്റെ അമ്മയുടെ സഹോദരനാണ്. ഏറെ നാളായി ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെ ധനകാര്യ സ്ഥാപനത്തിലെത്തി മടങ്ങുമ്പോള്‍ സോമന്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് പത്തനംതിട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വൈകീട്ട് അഞ്ചു മണിയോടെ മരിച്ചു.

ശനിയാഴ്ച മാതൃഭൂമി സൂപ്പര്‍പ്രൈം ടൈംമില്‍ അഭിരാമിയുടെ ചികിത്സാ പിഴവുകള്‍ ചൂണ്ടിക്കാട്ടി സോമന്‍ ആശങ്കകള്‍ പങ്കുവെച്ചിരുന്നു.

ഇതിനിടെ നായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ച അഭിരാമിക്ക് പേ വിഷബാധയേറ്റെന്ന് സ്ഥിരീകരണവും വന്നിട്ടുണ്ട്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 13-ാം തിയതിയാണ് അഭിരാമിക്ക് നായയുടെ കടിയേറ്റത്. ഈ ഘട്ടത്തില്‍ തന്നെ പേ വിഷബാധ സംശയിച്ചിരുന്നു. സമീപത്തെ രണ്ടു വളര്‍ത്തുനായ്ക്കളേയും നാല് പശുക്കളേയും അടക്കം ഈ നായ കടിച്ചിരുന്നു. എന്നാല്‍ അത്തരത്തിലുള്ള കാര്യങ്ങള്‍ പങ്കുവെച്ചിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് ഗൗരവമായ ഇടപെടലോ മതിയായ ചികിത്സയോ കുഞ്ഞിന് ലഭിച്ചില്ലെന്നാണ് മാതാപിതാക്കളും ബന്ധുക്കളും ആരോപിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അഭിരാമി മരിക്കുന്നത്.

പേപ്പട്ടി വിഷബാധയ്ക്കുള്ള വാക്സിന്റെ മൂന്ന് കുത്തിവെപ്പ് എടുത്തെങ്കിലും ആരോഗ്യനില വഷളാകുകയായിരുന്നു. ഓഗസ്റ്റ് 13-ന് പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാഭവനില്‍ അഭിരാമിക്ക് തെരുവുനായയുടെ കടിയേറ്റത്. രാവിലെ പാല്‍ വാങ്ങാന്‍ പോകുമ്പോഴായിരുന്നു സംഭവം. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച അഭിരാമിയുടെ പിന്നാലെ എത്തി നായ കൈകാലുകളിലും മുഖത്തും വലതുകണ്ണിനോട് ചേര്‍ന്നഭാഗത്തും കടിച്ചു.

ഏഴ് മുറിവുകളുണ്ടായിരുന്നു. കരച്ചില്‍കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് നായയുടെ കണ്ണില്‍ മണ്ണുവാരിയിട്ട് കുട്ടിയെ രക്ഷിച്ചത്. കടിയേറ്റ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലും തുടര്‍ന്ന് പത്തനംതിട്ട ആശുപത്രിയിലും എത്തിച്ചു. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഭിരാമിക്ക് ആദ്യഡോസ് വാക്‌സിനും ഹീമോഗ്ലോബിനും നല്‍കി. രണ്ടുദിവസത്തെ കിടത്തിച്ചികില്‍സയ്ക്കുശേഷം 15-ന് വിട്ടിലേയ്ക്ക് അയച്ചു.

തുടര്‍ന്ന് മൂന്നാംദിവസവും ഏഴാംദിവസവും പെരുനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍നിന്ന് പ്രതിരോധ കുത്തിവെയ്പെടുത്തു. ചികിത്സയും കുത്തിവെയ്പുകളും നടക്കുന്നതിനിടെയാണ് ശാരീരികപ്രശ്‌നങ്ങള്‍ ഉണ്ടായത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സകള്‍ നടത്തി. വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് കുട്ടികളുടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാഭവനിലെ ഹരീഷ് രജനി ദമ്പതികളുടെ മകളാണ് അഭിരാമി.

Content Highlights: Concerns were shared with the media relative also died on the same day Abhirami died


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented