മുല്ലപ്പെരിയാറില്‍ ആശങ്ക, ജലനിരപ്പ് 136 അടിയായി നിലനിര്‍ത്തണം; സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കി


കൊച്ചി: സംസ്ഥാനത്തെ ഡാമുകളുടെ സംഭരണശേഷിയെക്കുറിച്ചും പ്രളയ സാധ്യതയെക്കുറിച്ചും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മുല്ലപ്പെരിയാറില്‍ 136 അടിയില്‍ ജലനിരപ്പ് നലനിര്‍ത്തണമെന്നും സർക്കാർ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ ഒഴികെ മറ്റൊരു ഡാമിനെ സംബന്ധിച്ചും ആശങ്കയ്ക്ക് സാധ്യതയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

കേരളത്തിലെ അണക്കെട്ടുകളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് ആണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ ആശങ്ക നിലനില്‍ക്കുന്നത് മുല്ലപ്പെരിയാറില്‍ മാത്രമാണെന്ന് സംസ്ഥാനസര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. മുല്ലപ്പെരിയാറിന്റെ വിശാലമായ വൃഷ്ടിപ്രദേശവും കുറഞ്ഞ സംഭരണ ശേഷിയുമാണ് ഇതിന് കാരണംം. 624 ചതുരശ്ര കിലോമീറ്ററാണ് മുല്ലപ്പെരിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശം. ഇതിന്റെ സംഭരണ ശേഷി വളരെ കുറവുമാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഡാമിന് അപകടസാധ്യതയുള്ളതായി സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കയിരിക്കുന്നത്.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയായി നിലനിര്‍ത്തണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ 136.95 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് എന്ന കാര്യവും സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ ഏറ്റവും വലിയ ഡാമുകളായ ഇടുക്കി, ഇടമലയാര്‍, കക്കി ഡാമുകളുടെ നിലവിലെ സംഭരണ ശേഷി അതിന്റെ 65 ശതമാനത്തില്‍ താഴെയാണെന്നും അതുകൊണ്ടുതന്നെ അതിശക്തമായ മഴ ഉണ്ടായാല്‍ മാത്രമേ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടാകൂ എന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നിലവിലുള്ള സാഹചര്യത്തില്‍ ഈ മൂന്നു ഡാമുകളിലും ആശങ്കയ്ക്ക് സാധ്യതയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം, ബാണാസുര സാഗറിലും ഷോളയാര്‍ ഡാമുകളിലും അവയുടെ സംഭരണ ശേഷിയുടെ 80 ശതമാനത്തിനടുത്ത് വെള്ളമുണ്ട്. അതുകൊണ്ടുതന്നെ അടുത്ത ഒരാഴ്ച ശക്തമായ മഴയുണ്ടായാല്‍ തുറന്നുവിടേണ്ടിവരുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

Content Highlights; Concern over Mullaperiyar, water level should be kept at 136 feet- government

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

3 min

വിസ്മയ കേസ്: കിരണ്‍ കുമാറിന് 10 വര്‍ഷം തടവ്; 12.55 ലക്ഷംരൂപ പിഴ

May 24, 2022

More from this section
Most Commented