എറണാകുളം: പുരാവസ്തു വില്‍പനക്കാരനെന്ന പേരില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ റിമാന്‍ഡിലായ മോണ്‍സന്‍ മാവുങ്കലിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് മോണ്‍സനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള പുരാവസ്തു ശേഖരങ്ങള്‍ തന്റെ പക്കലുണ്ട് എന്നവകാശപ്പെട്ട്, കൊച്ചി കേന്ദ്രീകരിച്ച് പുരാവസ്തു കേന്ദ്രം നടത്തി വരികയായിരുന്നു ഇയാള്‍. 2,62,000 കോടി രൂപ തന്റെ അക്കൗണ്ടിലുണ്ടെന്ന വ്യാജരേഖ കാണിച്ച് അഞ്ചു പേരില്‍ നിന്ന് 10 കോടി രൂപ തട്ടിയെടുത്ത കേസിലാണ് മോന്‍സണ്‍ മാവുങ്കലിനെ പോലീസ് അറസ്റ്റ് ചെയ്തത്.

Content Highlights: Con man monson mavungal admitted to hospital