'ശല്യമെന്ന് വിളിച്ചു'; ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയെ ടിക്കറ്റ് പരിശോധക അധിക്ഷേപിച്ചെന്ന് പരാതി


അമൃത എ.യു.

പ്രതീകാത്മകചിത്രം

കൊച്ചി: ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയുമായി യാത്ര ചെയ്യവേ ടിക്കറ്റ് പരിശോധക കുട്ടിയെ ശല്യമെന്ന് വിളിച്ചെന്ന പരാതിയുമായി മാതാപിതാക്കള്‍. കോട്ടയം മാടപ്പള്ളി സ്വദേശിയായ ശ്രീജിത്താണ് വേണാട് എക്‌സ്പ്രസിലെ ടിക്കറ്റ് പരിശോധകക്കെതിരേ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

വെള്ളിയാഴ്ച കുട്ടിയുടെ ചികിത്സക്കായി ഷൊര്‍ണൂരിലുള്ള ആശുപത്രിയില്‍ പോയി വേണാട് എക്‌സ്പ്രസില്‍ തിരികെ ചങ്ങനാശേരിയിലേക്ക് വരുമ്പോഴായിരുന്നു സംഭവം. ട്രെയിന്‍ അങ്കമാലി കഴിഞ്ഞപ്പോള്‍ കുട്ടി കരഞ്ഞ് വാശി പിടിക്കാന്‍ തുടങ്ങി. എന്താണ് കാരണമെന്ന് അറിയാതെ വിഷമിച്ച മാതാവിനോട് മറ്റ് യാത്രക്കാരുടെ മുന്നില്‍വെച്ച് ടിക്കറ്റ് പരിശോധക കയര്‍ക്കുകയും കുട്ടി മറ്റ് യാത്രക്കാര്‍ക്ക് ശല്യമാണെന്ന് പറയുകയുമായിരുന്നു.

ഭിന്നശേഷിക്കാര്‍ക്കായുള്ള റിസര്‍വേഷന്‍ ക്വാട്ടയിലാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. അതിനാല്‍തന്നെ ഉദ്യോഗസ്ഥക്ക് ഭിന്നശേഷിക്കാരിയായ കുട്ടിയാണെന്ന് അറിയാമായിരുന്നു. എന്നിട്ടും കുട്ടിയുടെ ആരോഗ്യസ്ഥിതി മനസിലാക്കാതെ ശല്യമെന്ന് വിളിച്ച് അധിക്ഷേപിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് ശ്രീജിത്ത് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

'അവളുടെ ആവശ്യം എന്താണെന്ന് ചിലപ്പോള്‍ നമുക്ക് മനസിലാകില്ല. അത്തരം സമയങ്ങളില്‍ കുട്ടി കരയുകയും ബഹളംവെക്കുകയും ചെയ്യാറുണ്ട്. എല്ലാവരും കുട്ടിയെ ശ്രദ്ധിക്കുകയും കുട്ടിയെപ്പറ്റി ചോദിക്കുകയും ചെയ്യാറുണ്ട്. കുട്ടിയുടെ മാതാപിതാക്കള്‍ എന്ന നിലയില്‍ ഞങ്ങള്‍ക്കത് വലിയ വിഷമമാണ്. പ്രത്യേകിച്ച് ഭാര്യ അമ്പിളിക്ക്. കുട്ടിയെ കഴിഞ്ഞ ആറ് വര്‍ഷമായി ഷൊര്‍ണൂരിലുള്ള ആശുപത്രിയിലാണ് ചികിത്സിക്കുന്നത്. ചികിത്സക്കായി മിക്കപ്പോഴും ട്രെയിനില്‍ തന്നെയാണ് പോകാറുള്ളത്. അപ്പോഴെല്ലാം അടുത്തിരിക്കുന്നവര്‍ കുട്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദിക്കുകയും ഞങ്ങളെ സമാധാനിപ്പിക്കാറുമാണ് പതിവ്.

പക്ഷേ ഇത്തവണ ഭാര്യയും കുട്ടിയും ആശുപത്രിയില്‍ പോയി വരുമ്പോഴാണ് റെയില്‍വേ ഉദ്യോഗസ്ഥയുടെ ഭാഗത്ത് നിന്ന് ഇങ്ങനെയൊരു പെരുമാറ്റം ഉണ്ടായത്. ഇതോടെ മാനസികമായി ആകെ തകര്‍ന്ന നിലയിലാണ് ഭാര്യ. ഇനി കുട്ടിയുമായി ട്രെയിനില്‍ യാത്ര ചെയ്യില്ലെന്നാണ് ഭാര്യ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് റെയില്‍വേക്കും ഗ്രീവന്‍സ് പോര്‍ട്ടലിലും ഉദ്യോഗസ്ഥക്കെതിരേ പരാതി കൊടുത്തിട്ടുണ്ട്' -ശ്രീജിത്ത് കൂട്ടിച്ചേര്‍ത്തു.

മനുഷ്യനായി പരിഗണിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ട്രെയിനില്‍ ധൈര്യമായി യാത്ര ചെയ്തിരുന്നത്. ആ ധൈര്യമാണ് മകളെ നിര്‍ദയം ശല്യമെന്ന് അധിക്ഷേപിച്ച് ടിക്കറ്റ് പരിശോധക ഒരു നിമിഷം കൊണ്ട് ചോര്‍ത്തികളഞ്ഞത്. വൈകല്യമുള്ള ഒരാളെയെങ്കിലും സംരക്ഷിക്കുന്നവര്‍ക്ക് ഇത്തരം വാക്കുകള്‍ സൃഷ്ടിക്കുന്ന മനപ്രയാസം എത്ര വലുതായിരിക്കുമെന്ന് തിരിച്ചറിയാനാകും. ഭിന്നശേഷിക്കാര്‍ക്ക് തുല്യനീതി നിഷേധിച്ചാല്‍, അവരെ പരിഹസിച്ചാലോ, ആക്രമിച്ചാലോ കടുത്ത നടപടി സ്വീകരിക്കാന്‍ നിയമങ്ങള്‍ നാട്ടിലുണ്ട്. ഈ ഉദ്യോഗസ്ഥക്കെതിരേയും നടപടി വേണം. കാരണം ഇനി ഒരു കുട്ടിയും ഒരു മാതാപിതാക്കളും ഇത്തരത്തില്‍ അപമാനിക്കപ്പെടരുത്. കൂടാതെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഇത്തരം കുട്ടികളെക്കുറിച്ചുള്ള അവബോധം വേണമെന്നും പിതാവ് ആവശ്യപ്പെട്ടു.

Content Highlights: Complaint that Ticket Examiner abused girl with autism while traveling


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented