'അലവലാതി'; പാന്റിന്റെ നീളം കുറഞ്ഞതിന് പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിയെ അപമാനിച്ചതായി പരാതി


പ്രതീകാത്മകചിത്രം | ഫോട്ടോ: അജിത് പനച്ചിക്കൽ

കോഴിക്കോട്: യൂണിഫോം പാന്റിന് നീളം കുറവാണെന്നതിന്റെ പേരില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയെ അധിക്ഷേപിച്ചെന്ന് പരാതി. സഹപാഠികള്‍ക്കിടയില്‍ വെച്ച് നേരിട്ട അപമാനം സഹിക്കവയ്യാതെ വടകരയിലെ ഒരു വിദ്യാലയത്തിലെ വിദ്യാര്‍ത്ഥി മൂന്ന് ദിവസമായി സ്‌കൂളില്‍ പോകാതെ വീട്ടില്‍ ഇരിക്കുകയാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

രക്ഷിതാക്കളുടെ പരാതിയില്‍ ചൈല്‍ഡ് ലൈന്‍ അന്വേഷണം തുടങ്ങി. സംഭവത്തെ കുറിച്ച് വിദ്യാര്‍ഥി പറയുന്നത് ഇങ്ങനെ,'ചൊവ്വാഴ്ച സുഹൃത്തുക്കള്‍ക്കൊപ്പം ക്ലാസിന് പുറത്ത് നില്‍ക്കുമ്പോള്‍ പ്രിന്‍സിപ്പല്‍ വന്നെന്നും പാന്റിന് കുറച്ച് നീളം കുറവായത് കൊണ്ട് വളരെ മോശമായി സംസാരിച്ചു. നിന്നെ കാണാന്‍ ബ്ലൂ ഫിലിമില്‍ അഭിനയിക്കുന്ന ആളെ പോലെ ഉണ്ടെന്നും നീ ഇതൊക്കെ കാണിച്ച് ബ്ലൂഫിലിമില്‍ അഭിനയിക്കാന്‍ പോവുകയാണോ എന്ന് പ്രിന്‍സിപ്പല്‍ ചോദിച്ചു' കുട്ടി പറയുന്നു.മുടി കാണിച്ച് ഇങ്ങനത്തെ പാന്റിട്ട് നീയെന്താ പെണ്ണിനെ പോലെ നടക്കാന്‍ പോവുകയാണോ എന്ന് ചോദിച്ചെന്നും എന്നാല്‍ നീയൊട്ട് പെണ്ണാവുകയില്ലെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞെന്നും വിദ്യാര്‍ത്ഥി പറയുന്നു. നിന്റെ പിതാവ് എവിടെയാണ് ജോലി ചെയ്യുന്നത് എന്ന് ചോദിച്ചപ്പോള്‍ വിദേശത്താണെന്ന് മറുപടി നല്‍കി. അപ്പോള്‍ ഹോര്‍ലിക്‌സും പഴവും വെട്ടി വിഴുങ്ങി വരുന്നതല്ലെ അതിന്റെ അഹങ്കാരമായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞതായും വിദ്യാര്‍ത്ഥി ആരോപിക്കുന്നു.

അലവലാതി എന്ന് വിളിച്ചാണ് പ്രിന്‍സിപ്പല്‍ സംസാരം അവസാനിപ്പിച്ചത്. ക്ലാസില്‍ ഇരിക്കുന്ന പെണ്‍കുട്ടികളും പുറത്തുള്ള കുട്ടികളുമെല്ലാം ഇത് കേട്ടെന്നും മനപ്രയാസം കാരണം സ്‌കൂളില്‍ പോകാന്‍ പറ്റുന്നില്ലെന്നും വിദ്യാര്‍ത്ഥി പറയുന്നു. കുട്ടി സ്‌കൂളിലുണ്ടായ സംഭവം വീട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാവ് പ്രിന്‍സിപ്പലിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. വളരെ മോശമായിട്ടാണ് തന്നോടും പ്രിന്‍സിപ്പല്‍ സംസാരിച്ചതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. ഇതേ പാന്റിട്ട് വന്നാല്‍ ഇനി ക്ലാസില്‍ കയറ്റില്ലെന്നും അടിയ്ക്കുമെന്നും പറഞ്ഞെന്നും കുട്ടിയുടെ മാതാവ് പറയുന്നു. ഈ അധ്യയന വര്‍ഷത്തിന്റെ തുടക്കം മുതല്‍ കുട്ടി ഇതേ യൂണിഫോം ആണ് ധരിക്കുന്നതെന്നും രക്ഷിതാവ് പറഞ്ഞു.

പ്രിന്‍സിപ്പലിനെതിരെ വിദ്യാര്‍ത്ഥി ബാലാവകാശ കമ്മീഷനും ചൈല്‍ഡ് ലൈനിലും വടകര പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

Content Highlights: Complaint that the principal insulted the student for the short length of his pants


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022

Most Commented