ജോജുവിനെതിരായ വനിതാ പ്രവര്‍ത്തകരുടെ പരാതിയില്‍ കഴമ്പില്ല- കമ്മിഷണര്‍


ജോജു ജോർജിനെതിരേ പരാതി നൽകിയ വനിതാ പ്രവർത്തകർ

കൊച്ചി: നടന്‍ ജോജു ജോര്‍ജിനെതിരായ പരാതിയില്‍ കഴമ്പില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍. കോണ്‍ഗ്രസ് വനിതാപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പില്ലെന്നും ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമേ നടപടിയുണ്ടാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

വനിതാ പ്രവര്‍ത്തകര്‍ നല്‍കിയ പരാതി പ്രഥമദൃഷ്ട്യാ സത്യമല്ലെന്നാണ് മനസിലാകുന്നത്. കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ സത്യാവസ്ഥ അന്വേഷിക്കുകയാണ്. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമേ അതിന് നിയമനടപടികളിലേക്ക് പോവുകയുള്ളൂവെന്നും കമ്മിഷണര്‍ പറഞ്ഞു.

ഇന്ധന വിലവര്‍ധനക്കെതിരേ കോണ്‍ഗ്രസ് നടത്തിയ വഴി തടയില്‍ സമരത്തിനിടെ വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ നടന്‍ ജോജു ജോര്‍ജ് കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് വ്യക്തമാക്കി വനിതാ പ്രവര്‍ത്തകര്‍ മരട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിഷേധ സ്ഥലത്തുണ്ടായിരുന്നു. അതിനാല്‍ തന്നെ അവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചതിന് ശേഷമാണ് മരട് പോലീസ് നടപടികളിലേക്ക് കടന്നത്.

വനിത പ്രവര്‍ത്തകരെ കൈയേറ്റം ചെയ്യുകയോ അസഭ്യം പറയുകയോ ചെയ്യുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും സംഭവ സ്ഥലത്തെ ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷമേ കേസില്‍ നടപടിയുണ്ടാവുകയുള്ളൂവെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.

Content Highlights: Complaint of women Congress activists against Jojo is not valid, says Commissioner

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section
Most Commented