ജപ്തി നോട്ടീസ്
മലപ്പുറം: ഹര്‍ത്താലിനിടെ ഉണ്ടായ അക്രമ സംഭവങ്ങളുടെ നഷ്ടം ഈടാക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളുടെ സ്വത്ത് കണ്ടുക്കെട്ടുന്ന നടപടിയില്‍ ആളുമാറി ജപ്തിയെന്ന് പരാതി. മലപ്പുറം പുത്തനങ്ങാടിയിലെ കുടുംബമാണ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയത്. മേല്‍വിലാസത്തിലെ സാമ്യതയാണ് പ്രശ്നത്തിലേക്ക് വഴിവച്ചത് എന്നാണ് വിലയിരുത്തല്‍.
അലി, സലാം എന്നിവരാണ് പരാതിക്കാര്‍. പി.എഫ.ഐയുമായി യാതൊരു ബന്ധവുമില്ലെന്നാണ് ഇവര്‍ പറയുന്നത്. വര്‍ഷങ്ങളോളം പ്രവാസ ജീവിതം നയിച്ചവരാണ് ഇരുവരും. ഹര്‍ത്താല്‍ നടക്കുന്ന ദിവസം പോലും ഇരുവരും വിദേശത്തായിരുന്നു എന്നാണ് പറയുന്നത്. ഒരാളുടെ നാല് സെന്റും മറ്റൊരാളുടെ 30 സെന്റ് ഭൂമിയിലുമാണ് ഉദ്യോഗസ്ഥര്‍ ജപ്തി സംബന്ധമായ നോട്ടീസ് പതിച്ചിരിക്കുന്നത്. ഇവരുടെ കുടുംബത്തില്‍ തന്നെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായിട്ടുള്ള രണ്ട് പേരുണ്ട്. ഇവരുടെയും പരാതിക്കാരുടെയും പേരുകളിലും വിലാസത്തിലുമുള്ള സാമ്യമാണ് കുടുംബത്തിന് വിനയായത്.
ആധാരവും, സര്‍വേ നമ്പറും പരിശോധിച്ചാണ് ഉദ്യോഗസ്ഥര്‍ ജപ്തി നടപടിയുമായി മുന്നോട്ട് പോയത്. പരാതിക്കാര്‍ പറഞ്ഞ കാര്യങ്ങള്‍ തിരിച്ചറിഞ്ഞെങ്കിലും കോടതിയില്‍ നിന്നുമുള്ള രേഖകളായതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് മറ്റ് വഴികളില്ലായിരുന്നു.
സംഭവത്തില്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും സിവില്‍ കേസ് ആയതിനാല്‍ കളക്ടര്‍ക്ക് പരാതി നല്‍കാനുള്ള നിര്‍ദേശമായിരുന്നു പോലീസ് നല്‍കിയത്. നിലവില്‍ കളക്ടര്‍ക്കും എം.എല്‍.എയ്ക്കും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.
Content Highlights: PFI, Kerala, Popular Front Of India, Hartal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..