ജി സുധാകരൻ | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി
ആലപ്പുഴ: മന്ത്രി ജി.സുധാകരന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ നല്‍കിയ പരാതി പിന്‍വലിച്ചുവെന്ന് പോലീസ് പറയുന്നത് തെറ്റ് എന്ന് പരാതിക്കാരിയുടെ ഭര്‍ത്താവ്. എത്ര സമ്മര്‍ദ്ദം ഉണ്ടായാലും പരാതിയില്‍ ഉറച്ചുനില്‍ക്കുമെന്ന് പരാതിക്കാരി മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി.
പരാതി പിന്‍വലിച്ചില്ല. തന്റെ അറിവില്ലാതെ കൃത്രിമമായി ഒപ്പിട്ട് ആരോ പരാതി പിന്‍വലിച്ചതാണ്. ഇത് തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ്. പരാതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഇന്നുകൂടി കേസ് രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കും. മുന്‍ ജില്ലാ കമ്മിറ്റി അംഗമാണ് താനെന്നും യുവതി വ്യക്തമാക്കി.
മന്ത്രി ജി.സുധാകരന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗവും പുറക്കാട് ലോക്കല്‍ കമ്മിറ്റി അംഗവുമായ വേണുഗോപാലിന്റെ ഭാര്യയാണ് ജി സുധാകരനെതിരെ അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കിയത്. ഈ പരാതി പിന്‍വലിച്ചുവെന്ന് സിപിഎമ്മിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടി നാസര്‍ വെളിപ്പെടുത്തിയിരുന്നു.
അമ്പലപ്പുഴ പോലീസും ഈ വാര്‍ത്ത സ്ഥിരീകരിച്ചു. പരാതി നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടല്ല നല്‍കിയതെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. രസീത് പോലും വാങ്ങാതെ പരാതി പാറാവുകാരനെ ഏല്‍പ്പിച്ചാണ് മടങ്ങിയെന്നും പോലീസ് വ്യക്തമാക്കി. എന്നാല്‍ പരാതിയില്‍ നിന്ന് പിന്‍മാറിയില്ലെന്നും ഉറച്ചുനില്‍ക്കുകയാണെന്നും പരാതിക്കാരി മാതൃഭൂമി ന്യൂസിനോട് വെളിപ്പെടുത്തി.
Content Highlight: Complaint did not withdraw against G Sudhakaran: Personal staff Wife
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..