Screengrab: മാതൃഭൂമി ന്യൂസ്
തിരുവനന്തപുരം: ജില്ലാ വകസന കമ്മിഷണര്‍ ഡോക്ടര്‍ വിനയ് ഗോയലിനെതിരേ പരാതിയുമായി ഡോക്ടര്‍മാര്‍. കോവിഡ് അവലോകനയോഗത്തിനെന്ന പേരില്‍ കളക്ടറേറ്റിലേക്ക് വിളിച്ചുവരുത്തിയ ശേഷം പൂട്ടിയിട്ടുവെന്നാണ് പരാതി. വിഷയത്തില്‍ ജില്ലാ കളക്ടര്‍, ഡി.എം.ഒ, ആരോഗ്യമന്ത്രി എന്നിവര്‍ക്ക് രേഖാമൂലം പരാതി നല്കാന് ഒരുങ്ങുകയാണ് കെ.ജി.എം.ഒ.എ. ജില്ലയില്‍ തുടര്‍ന്ന് നടക്കുന്ന എല്ലാ അവലോകനയോഗങ്ങളും ബഹിഷികരിക്കാനും തീരുമാനിച്ചതായി ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചു.
കോവിഡ് ജാഗ്രത പോര്‍ട്ടല്‍, കോണ്ടാക്ട് ട്രേസിങ് എന്നിവ സംബന്ധിച്ച യോഗത്തിനെന്ന പേരില്‍ വിളിച്ചുവരുത്തിയ ശേഷം യോഗം എന്ന പേരില്‍ ഒരു ഹാളിലിരുത്തുകയും അശാസ്ത്രീയമായ ഡാറ്റ എന്‍ട്രി നടത്താന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്നാണ് ആരോപണം. മുറിയില്‍ എത്തിയ ശേഷം ആരോടും പുറത്ത് പോകരുതെന്നും താന്‍ ഒരു മണിക്ക് മടങ്ങിയെത്തുമ്പോള്‍ പറഞ്ഞ ജോലികള്‍ മുഴുവന്‍ തീര്‍ത്തിരിക്കണമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് ഡോക്ടര്‍മാര്‍ ആരോപിക്കുന്നത്.
അതോടൊപ്പം തന്നെ യോഗത്തില്‍ പങ്കെടുക്കാത്ത ഡോക്ടര്‍മാര്‍ക്കെതിരേ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കുമെന്ന ഭീഷണി ഉയര്‍ത്തിയെന്നും ഡോക്ടര്‍മാര്‍ ആരോപിക്കുന്നു.മെഡിക്കല്‍ ഓഫീസര്‍മാരേയും, ആശുപത്രി സൂപ്രണ്ടുമാരേയും ബന്ദിയാക്കിയെന്നും ആരോപണമുണ്ട്.
Content Highlights: complaint against vinayak goyal ias by kgmoa
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..