എകെജി സെൻററിൽ നടന്ന വിജയാഘോഷം
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ കോവിഡ് പ്രോട്ടോക്കോള്‍ മറികടന്ന് എല്‍ഡിഎഫ് മുന്നണി വിജയാഘോഷം നടത്തിയതിനെതിരെ പരാതി. കൊയ്ത്തൂര്‍ കാരക്കോണം സ്വദേശി അഡ്വ. എം മുനീറാണ് കലക്ടര്‍ക്കും ഡിജിപിക്കും പരാതി നല്‍കിയത്.
ഉത്തരവ് ലംഘിച്ചുകൊണ്ടാണ് എല്‍ഡിഎഫ് നേതാക്കള്‍ ഒത്തുകൂടി കേക്ക് മുറിച്ച് ആഘോഷിച്ചത്. കാവല്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെ 16 പേരാണ് ആഘോഷത്തില്‍ പങ്കെടുത്തത്.
വീടിന് പുറത്തിറങ്ങരുതെന്ന വ്യവസ്ഥയും സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശവും ഇവര്‍ ലംഘിച്ചു. ഇവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമ പ്രകാരം അന്വേഷണം നടത്തിയ കേസെടുക്കണമെന്നാണ് പരാതിയില്‍ പറയുന്നത്. സിപിഎം ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച വിജയാഘോഷത്തിന്റെ ചിത്രവും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മുഖ്യമന്ത്രി നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതിന് നേതൃത്വം നല്കുന്നു-അഡ്വ. എം. മുനീര്‍
തിരുവനന്തപുരം: നിയന്ത്രണങ്ങള്‍ എല്ലാം ലംഘിക്കുന്നതിന് നേതൃത്വം നല്‍കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് അഡ്വ. എം. മുനിര്‍. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് പറയുന്ന വീടുകള്‍ക്കുള്ളില്‍ പോലും കൂട്ടം കൂടി നില്‍ക്കരുതെന്ന് ആവശ്യപ്പെടുന്ന മുഖ്യമന്ത്രിതന്നെ അതൊക്കെ ലംഘിക്കുന്നതിന് മുന്നില്‍ നില്‍ക്കുകയാണ് ചെയ്യുന്നത്. ഇത് ജനങ്ങള്‍ക്ക് നല്‍കുന്നത് തെറ്റായ സന്ദേശമാണ്.
പുറത്തിറങ്ങിയാല്‍ ഓര്‍ഡിനന്‍സ് പ്രകാരം കേസെടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. അതിനാല്‍ കോവിഡിനെ പ്രതിരോധിക്കാന്‍ ജനം കഷ്ടപ്പാടുകള്‍ സഹിക്കുമ്പോള്‍ ശക്തമായ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കൂട്ടം കൂടി കേക്കുമുറിക്കുന്നത് തെറ്റായ സമീപനമാണ്.
അതിനാലാണ് താന്‍ പരാതി നല്‍കിയതെന്ന് മുനിര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും തിരുവനന്തപുരം ഡിസിസി വൈസ്പ്രസിഡന്റുമാണ് പരാതിക്കാരനായ അഡ്വ. എം. മുനീര്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..