'കുട്ടിക്ക് ഫുള്‍ ടിക്കറ്റ് മുറിക്കണമെന്ന് പറഞ്ഞ് ഇറക്കിവിട്ടു'; കെഎസ്ആര്‍ടിസിക്കെതിരേ പരാതി


രാവിലെ 70 രൂപ നൽകിയിരുന്നു. അതിൽ 30 രൂപ ബാക്കിയുണ്ടായിരുന്നു. കെ.എസ്.ആർ.ടി.സി.യിൽ ചിലർ പകുതി ടിക്കറ്റാണ് എടുക്കാറ്. ഫുൾടിക്കറ്റ് എടുക്കണമെന്നും പിലാത്തറയിൽ സ്റ്റോപ്പില്ലെന്നും പറഞ്ഞാണ് വിദ്യാർഥിയെ ഇറക്കിവിട്ടതെന്ന് രക്ഷിതാവ്.

പ്രതീകാത്മകചിത്രം| Photo: Mathrubhumi, ഇൻസൈറ്റിൽ രക്ഷിതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

കണ്ണൂർ: ഏഴാംക്ലാസിൽ പഠിക്കുന്ന മകനെ കെ.എസ്.ആർ.ടി.സി. ബസിൽനിന്ന് റോഡിലെവിടെയോ ഇറക്കിവിട്ടതിനെതിരേ രക്ഷിതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കെ.എസ്.ആർ.ടി.സി.ക്കെതിരേ അധ്യാപകൻ കൂടിയായ രക്ഷിതാവ് പിലാത്തറയിലെ പി.രമേശൻ പോലീസിൽ പരാതി നൽകി.

കുട്ടിക്ക് ഫുൾടിക്കറ്റ് മുറിക്കണമെന്നും പിലാത്തറയിൽ സ്റ്റോപ്പില്ലെന്നും പറഞ്ഞ് റോഡിൽ ഇറക്കിവിട്ടുവെന്നാണ് പരാതി. മാങ്ങാട്ടുപറമ്പ് കേന്ദ്രീയ വിദ്യാലയത്തിലെ ഏഴാംക്ലാസ് വിദ്യാർഥിയായ എം.നിരഞ്ജനാണ് ഇങ്ങനെ വിഷമിച്ചത്. പിലാത്തറയിലാണ് വീട്. അധ്യാപകരായ പി.രമേശന്റെയും സിൽജയുടെയും മകനാണ്. ഇതു സംബന്ധിച്ച് പരിയാരം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതായി പി.രമേശൻ പറഞ്ഞു.

രക്ഷിതാവ് പറയുന്നു:

സാധാരണ കെ.എസ്.ആർ.ടി.സി.യിലാണ് വരാറ്‌. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് ധർമശാലയിൽനിന്ന് കയറിയത്. പിലാത്തറയിലാണ് ഇറങ്ങേണ്ടത്. രാവിലെ 70 രൂപ നൽകിയിരുന്നു. അതിൽ 30 രൂപ ബാക്കിയുണ്ടായിരുന്നു. കെ.എസ്.ആർ.ടി.സി.യിൽ ചിലർ പകുതി ടിക്കറ്റാണ് എടുക്കാറ്. ഫുൾടിക്കറ്റ് എടുക്കണമെന്നും പിലാത്തറയിൽ സ്റ്റോപ്പില്ലെന്നും പറഞ്ഞാണ് വിദ്യാർഥിയെ ഇറക്കിവിട്ടത്. അവിടെയിറങ്ങി മഴയത്ത് നടന്ന് ഒരു സ്റ്റോപ്പിലെത്തി. തളിപ്പറമ്പ് വരെയുള്ള സ്വകാര്യബസിൽ കയറി. പാസെടുക്കില്ലെന്ന് കണ്ടക്ടർ പറഞ്ഞപ്പോൾ വിദ്യാർഥി കരഞ്ഞു. അവർ വിവരം ചോദിച്ചു. കാര്യം മനസ്സിലാക്കി ബസിലെ ജീവനക്കാർ വേറൊരു ബസിൽ പിലാത്തറയിലേക്ക് വിദ്യാർഥിയെ കയറ്റിവിട്ടു.

കുട്ടിയെ ആൾക്കാറുള്ള സ്റ്റോപ്പിലെങ്കിലും കണ്ടക്ടർക്ക് ഇറക്കിവിട്ടൂകൂടേ. അല്ലെങ്കിൽ തളിപ്പറമ്പ് ബസ്‌സ്റ്റാൻഡിൽ ഇറക്കിവിട്ട് സഹായിക്കാമായിരുന്നു. പിലാത്തറയിൽ എല്ലാ ബസുകൾക്കും സ്റ്റോപ്പുണ്ടെന്നും ഒരു കുട്ടിയെ ഇറക്കിവിടുമ്പോൾ ബസിലെ ഒരാൾ പോലും ചോദിച്ചില്ലെന്ന സങ്കടം ഉള്ളിലുണ്ടെന്നും രക്ഷിതാവ് പറയുന്നു.

അധികൃതർ പറയുന്നു

വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ പറഞ്ഞു. 11 വയസ്സിന് മുകളിൽ ഫുൾടിക്കറ്റെടുക്കണം. എന്നാൽ പാതിവഴിയിൽ കുട്ടിയെ ഇറക്കിവിട്ടുവെങ്കിൽ അത് ശരിയല്ലെന്നും അറിയിച്ചു.

Content Highlights: complaint against ksrtc

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


Vairajathan Temple

ചിട്ടി കാരണം അനാഥമായിപ്പോയൊരു ദൈവം | നാടുകാണി

Sep 11, 2021

Most Commented