കണ്ണൂര്‍ വി.സി ഇല്ലാതാക്കിയത് എംഫിൽ സ്വപ്നം, പാഴായിപ്പോയത് മൂന്ന് വര്‍ഷം; പരാതിയുമായി ഷിനു


കെ.പി നിജീഷ് കുമാർ

ഓരോ പാഠഭാഗത്തിന്റേയും ഡസര്‍ട്ടേഷന്‍ സമയാസമയം നല്‍കിയിരുന്നുവെങ്കിലും നോക്കാം നോക്കാമെന്ന് അവസാനം വരെ ഗോപിനാഥ് രവീന്ദ്രന്‍ വൈകിപ്പിക്കുകയായിരുന്നു

ഡോ.ഗോപിനാഥ് രവീന്ദ്രൻ | ചിത്രം: മാതൃഭൂമി

ഡല്‍ഹി: കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രനെതിരെ പരാതിയുമായി മുന്‍ എം.ഫില്‍ വിദ്യാര്‍ഥി ഷിനു ജോസഫ്. 2006-ലായിരുന്നു കോട്ടയം സ്വദേശിയായ ഷിനു ജോസഫ് ഇപ്പോഴത്തെ കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രന്റെ കീഴില്‍ എം.ഫില്‍ ചെയ്യാനായി ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെത്തുന്നത്. 2008-ല്‍ ആയിരുന്നു എല്ലാ സബ്മിഷനും പൂര്‍ത്തിയാക്കി ഷിനു ജാമിയയില്‍ നിന്ന് ഇറങ്ങേണ്ടിയിരുന്നത്. പ്രത്യേക ആവശ്യപ്രകാരം സര്‍വകലാശാല 2009 വരെ എം.ഫില്‍ കാലാവധി നീട്ടി നല്‍കുകയും ചെയ്തു. പക്ഷെ ഗോപിനാഥ് രവീന്ദ്രന്റെ നിരുത്തരവാദിത്തപരമായ പ്രവര്‍ത്തിയും അശ്രദ്ധയും കാരണം എം.ഫില്‍ എന്ന സ്വപ്‌നവും മൂന്ന് വര്‍ഷവും പാഴായിപ്പോയെന്ന് പറയുന്നു ഷിനു.

ഗോപിനാഥ് രവീന്ദ്രന്‍ ജാമിയയില്‍ ചരിത്രവിഭാഗം അധ്യാപകനായിരുന്നു ആ കാലത്ത്. പഠനം പൂര്‍ത്തിയാക്കിയെങ്കിലും അവസാനം സമര്‍പ്പിക്കേണ്ടിയിരുന്ന ഡസേര്‍ട്ടേഷന്‍ ഗോപിനാഥ് രവീന്ദ്രന്‍ കാരണം തനിക്ക് പൂര്‍ത്തിയാക്കാന്‍ പറ്റിയില്ലെന്ന് പറയുന്നു ഷിനു ജോസഫ്. ഓരോ പാഠഭാഗത്തിന്റേയും ഡസര്‍ട്ടേഷന്‍ സമയാസമയം നല്‍കിയിരുന്നുവെങ്കിലും നോക്കാം നോക്കാമെന്ന് അവസാനം വരെ ഗോപിനാഥ് രവീന്ദ്രന്‍ വൈകിപ്പിക്കുകയായിരുന്നു. പിന്നീട് ഒരുമിച്ച് നോക്കാമെന്ന് പറഞ്ഞ് മാറ്റിവെച്ചുവെങ്കിലും അവസാനമായപ്പോഴേക്കും അതിന്റെ യഥാര്‍ഥ കോപ്പി അദ്ദേഹത്തില്‍ നിന്ന് നഷ്ടപ്പെട്ടു. തങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാനാവുന്നതിന് മുന്നെ അവസാന സമയവും കഴിഞ്ഞ് പോയിരുന്നു.

2008-ല്‍ പൂര്‍ത്തിയാക്കേണ്ട കോഴ്‌സ് 2009 വരെയാണ് നീണ്ടും പോയത്. 2009 ജൂണ്‍ 15 യായിരുന്നു വീണ്ടും അപേക്ഷകൊടുത്തതില്‍ സര്‍വകലാശാല നല്‍കിയ അവസാന സമയം. പക്ഷെ ഡസേര്‍ട്ടേഷന്‍ സബ്മിഷന്‍ നടക്കാത്തതിനാല്‍ എം.ഫില്‍ ലഭിക്കാതെ സര്‍വകലാശാലയില്‍ നിന്ന് ഇറങ്ങേണ്ടിയും വന്നു.

ജാമിയയില്‍ തന്നെ എം.എ ഹിസ്റ്ററിയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയാണ് ഷിനു ഇവിടെ തന്നെ എംഫില്ലിന് ചേര്‍ന്നത്. പക്ഷെ എഫില്‍ ഡസേര്‍ട്ടേഷന്‍ നഷ്ടപ്പെട്ട സംഭവത്തില്‍ പരാതിപ്പെട്ടപ്പോള്‍ മലയാളികളടക്കമുള്ള അധ്യാപര്‍ ഒത്തുതീര്‍പ്പിന് വന്നുവെന്നും താനടക്കമുള്ളവരെ കൊണ്ട് നിര്‍ബന്ധിച്ച് തന്റെ അശ്രദ്ധകൊണ്ടാണ് ഡസേര്‍ട്ടേഷന്‍ കോപ്പി നഷ്ടപ്പെട്ടതെന്ന് സത്യവാങ്മൂലം എഴുതിച്ചെന്നും പറയുന്നു ഷിനു.

ഇതേ അനുഭവം തനിക്ക് മാത്രമല്ല ഗോപിനാഥിന്റെ കീഴില്‍ ഗവേഷണം ചെയ്ത നിരവധി വിദ്യാര്‍ഥികള്‍ക്കുണ്ടായിട്ടെന്ന് ഷിനു ചൂണ്ടിക്കാട്ടുന്നു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും-കണ്ണൂര്‍ വി.സിയും തമ്മില്‍ വാക്‌പോര് രൂക്ഷമായ പുതിയ സാഹചര്യത്തില്‍ എം.ഫില്‍ നഷ്ടമായ സംഭവത്തില്‍ ഗവര്‍ണര്‍ക്ക് വീണ്ടും പരാതി നല്‍കി. നേരത്തെ ഗോപിനാഥ് രവീന്ദ്രന്‍ കണ്ണൂര്‍ വി.സി ആയിരുന്ന സമയത്തും പരാതി നല്‍കിയിരുന്നുവെങ്കിലും പ്രത്യേകിച്ചൊന്നും നടന്നിരുന്നില്ല. തുടര്‍ന്നാണ് വീണ്ടും പരാതി നല്‍കിയത്. പി.ജി തലം മുതല്‍ ഡല്‍ഹിയില്‍ കഴിയുന്ന ഷിനു ഇപ്പോള്‍ എം.ഫില്‍ പൂര്‍ത്തിയാക്കാനാവെതെ മറ്റൊരു കമ്പനിയില്‍ ജോലി ചെയ്യുകയാണ്.Content Highlights: Complaint against Kannur VC Gopinath Ravindran when he was in Jamia Milia by scholar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented