പ്രതീകാത്മക ചിത്രം. Photo: Gettyimages.in
ആലപ്പുഴ: അവ്യക്തമായരീതിയിൽ മരുന്നുകുറിപ്പടി എഴുതിയ ഡോക്ടറെ രോഗീപരിചരണച്ചുമതലയിൽനിന്നു താത്കാലികമായി നീക്കി. ജനറൽ ആശുപത്രിയിലെ ഡോക്ടറെയാണ് ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരം ചുമതലയിൽനിന്നു നീക്കിയത്. ആശുപത്രിയിലെ കംപ്ലയിന്റ് മോണിറ്ററിങ് കമ്മിറ്റിയുടെ അന്വേഷണറിപ്പോർട്ട് കിട്ടിയശേഷമാകും തുടർനടപടി. പ്രാഥമിക റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യവകുപ്പ് ഡയറക്ടർക്കു കൈമാറി.
ഒ.പി.യിൽ ചികിത്സതേടിയെത്തുന്ന രോഗികൾക്കുള്ള കുറിപ്പടിയിലാണ് ഡോക്ടർ വ്യക്തമാകാത്തരീതിയിൽ മരുന്നുകുറിക്കുന്നത്. മരുന്നിന്റെ പേര് മനസ്സിലാകാത്തതിനെത്തുടർന്ന് ആരോഗ്യപ്രവർത്തകർ സംശയംചോദിച്ചപ്പോൾ അസഭ്യം പറഞ്ഞെന്നാണു പരാതി. കൂടാതെ, മരുന്നുകുറിപ്പടിയിൽ ദൈവവചനങ്ങളും കുറിക്കുന്നുണ്ട്.
ഡോക്ടറുടെ കുറിപ്പടി ആശുപത്രിയിലെത്തന്നെ ജീവനക്കാരിൽ ചിലർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ സംഭവം വിവാദമായി. തുടർന്നാണ് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. ആരോഗ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. ആശുപത്രിയിലെ അന്വേഷണസംഘം വ്യാഴാഴ്ച തെളിവെടുപ്പുനടത്തും. ഇംഗ്ലീഷ് വലിയ അക്ഷരത്തിൽമാത്രമേ മരുന്നുകുറിക്കാവൂവെന്ന് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഡോക്ടർമാരോടു നിർദേശിച്ചിരുന്നു.
Content Highlights: complaint against doctor medical prescription
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..