തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയി വിനോദിനി ബാലകൃഷ്ണനെതിരേ പരാതി നല്‍കിയത് അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജാസ് ടൂറിസം കമ്പനി.

വിവിധ രാജ്യങ്ങളില്‍ ബിസിനസ്സ് ആവശ്യത്തിലേക്കായി 7,87,50,000 രൂപയാണ് ബിനോയി കടം വാങ്ങിയത്. ബാങ്ക് പലിശയുള്‍പ്പെടെ ഇത്‌ 13 കോടി രൂപ വരുമെന്നും ജാസ് കമ്പനി മേധാവി ഹസ്സന്‍ ഇസ്മായീല്‍ അബ്ദുള്ള അല്‍ മര്‍സൂഖി പരാതിയില്‍ പറയുന്നു.

 

Com 1

Com 2

Com 3

തന്റെ ബിസിനസ് പങ്കാളിയായ രാഹുല്‍ കൃഷ്ണന്റെ സഹായത്തോടെ കാര്‍ വാങ്ങുന്നതിനായി 313,200 ദിര്‍ഹവും വായ്പ എടുത്തിരുന്നതായും പരാതിയില്‍ പറയുന്നു. എന്നാല്‍, ഇതില്‍ കുറെയേറെ തിരിച്ചടച്ചതായും പരാതിയിലുണ്ട്.

തന്റെ കമ്പനിക്ക് പുറമെ നിരവധി ആളുകളില്‍ നിന്നും ബിനോയ് പണം വാങ്ങിയിട്ടുണ്ടെന്നും തുടര്‍ന്ന് പണം മടക്കി നല്‍കാതെ ഇന്ത്യയിലേക്ക് മുങ്ങുകയായിരുന്നുവെന്നും ഇയാള്‍ക്കെതിരേ അഞ്ച് കേസുകള്‍ രാജ്യത്തുണ്ടെന്നും പരാതിക്കാരന്‍ ആരോപിച്ചു.

2015 മുതല്‍ 2017 വരെയുള്ള കാലഘട്ടത്തില്‍ തന്റെ പങ്കാളി പലതവണ ബിനോയിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കൂടിക്കാഴ്ചകുള്ള എല്ലാ ശ്രമങ്ങളെയും അദ്ദേഹം നിരാകരിക്കുകയായിരുന്നു എന്നും പരാതിക്കാരന്‍ പറഞ്ഞു.

തുടര്‍ന്ന് ബിനോയ് ഈടായി ചെക്ക് ബാങ്കില്‍ നല്‍കിയെങ്കിലും അത് മടങ്ങുകയായിരുന്നു എന്നും ജാസ് ഗ്രൂപ്പ് അറിയിച്ചു.

ബിനോയ് തന്നെ മനപൂര്‍വ്വം വഞ്ചിക്കുകയായിരുന്നുവെന്നും അയാളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ ഇന്റര്‍പോളിന്റെ സഹായം നല്‍കണമെന്നും പരാതിയില്‍ ആവശ്യുപ്പെട്ടിട്ടുണ്ട്.