ഇൻസൈറ്റിൽ ആദിത്യൻ
തിരുവനന്തപുരം: യു.ഐ.ടി. വിദ്യാർഥിയെ വെഞ്ഞാറമൂട് എസ്. ഐയുടെ നേതൃത്വത്തിലുള്ള സംഘം ക്രൂരമായി മർദിച്ചതായി പരാതി. പിരപ്പൻകോട് യു. ഐ. ടി കോളേജ് വിദ്യാർഥി ആദിത്യനെയാണ് മർദിച്ചതായി പരാതിയുയർന്നിട്ടുള്ളത്. എൻ. എസ്. എസ്. ക്യാമ്പിൽ പങ്കെടുത്ത് മടങ്ങിവരവേ വെഞ്ഞാറമൂട് എസ്. ഐ. രാഹുൽ അകാരണമായി സ്റ്റേഷനിൽ പിടിച്ചു കൊണ്ടുപോയി മർദിച്ചതെന്ന് ഡിജിപിയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു.
22-ാം തീയതിയാണ് കേസിനാസ്‌പദമായ സംഭവം. എൻ.എസ്.എസ്. ക്യാമ്പ് കഴിഞ്ഞു വീട്ടിൽ പോകുവാനായി വൈകിട്ട് 4.45ന് തൈക്കാട് ജങ്ഷനിൽ ബസ് കാത്തുനിൽക്കുമ്പോൾ അതിന് നേരെ എതിരെയായി പോലീസ് ജീപ്പ് കൊണ്ട് നിർത്തി എവിടെപ്പോകുന്നു എന്ന് ചോദിച്ചു. വെഞ്ഞാറമ്മൂട് പോകാനെന്ന് പറഞ്ഞപ്പോൾ ഇവിടെ എന്തിനാണ് ഇരിക്കുന്നത് എതിർവശത്തെ വെയ്റ്റിംഗ് ഷെഡിൽ ഇരുന്നുകൂടെ എന്ന് ചോദിച്ചു. അവിടെ ഇരുന്നാൽ ബസ് വരുന്നത് കാണില്ല എന്ന് മറുപടി കൊടുത്തപ്പോൾ തർക്കുത്തരം പറയുന്നോ എന്ന് ചോദിച്ചു ദേഷ്യപ്പെട്ട് ജീപ്പിൽ പിടിച്ചു കയറ്റി സ്റ്റേഷനിൽ കൊണ്ടുപോയി ലോക്കപ്പിൽ അടയ്ക്കുകയും ലോക്കപ്പിനകത്തു നിർത്തി കൈ പുറത്താക്കി വിലങ്ങിട്ട് അതിക്രൂരമായ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ് ആദിത്യൻ പറയുന്നത്.
തെളിവായി എസ്. ഐ അസഭ്യം പറയുന്നതും മർദിക്കുന്നതുമായ ഓഡിയോ ക്ലിപ്പും ആശുപത്രി രേഖകളും അടക്കമാണ് ആദിത്യൻ ഡിജിപിക്കും മനുഷ്യാവകാശ കമ്മിഷനും വെഞ്ഞാറമൂട് സി ഐയ്ക്കും പരാതി നൽകിയിരിക്കുന്നത്. ക്രൂരമായ മർദനത്തിൽ ചെവിയുടെ കർണപുടം പൊട്ടി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും ചികിത്സയിലായിരുന്നു ആദിത്യൻ
എന്നാലിത് വ്യാജ പരാതിയാണെന്നാണ് വെഞ്ഞാറമൂട് എസ്. ഐ രാഹുലിന്റെ പ്രതികരണം.
Content Highlights: Complained against police, student was handcuffed and beaten, Thiruvananthapuram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..