വായ്പ കിട്ടാന്‍ കൈക്കൂലിയൊക്കെ കൊടുക്കേണ്ടിവരുമെന്ന് പോലീസ്; പരാതിക്കാരിയെ കളിയാക്കി ഉദ്യോഗസ്ഥന്‍


പ്രതീകാത്മകചിത്രം| Photo: Mathrubhumi Library

കൊച്ചി: കുടുംബശ്രീ മുഖാന്തരം വായ്പയെടുത്തതിന് ബാങ്ക് ജീവനക്കാരുടെയും ഇടനിലക്കാരുടെയും ഭീഷണി നേരിട്ട യുവതിക്ക് പോലീസിന്റെ കളിയാക്കല്‍. കുടുംബശ്രീയുടെ പേരില്‍ വായ്പാതട്ടിപ്പ് നടക്കുന്നുണ്ടെന്നും തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ നിരന്തരം ഭീഷണി നേരിടുന്നുണ്ടെന്നും പരാതിപ്പെട്ട യുവതിക്കാണ് പോലീസിന്റെ അവഹേളനവും സഹിക്കേണ്ടിവന്നത്. സംഭവത്തില്‍ യുവതി മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. അതേസമയം, പരാതി നല്‍കി നാലുദിവസം കഴിഞ്ഞിട്ടും യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല.

കുടുംബശ്രീ മുഖാന്തരം വായ്പയെടുത്ത പള്ളുരുത്തി ചെറിയ പഴയാറ്റ്പറമ്പില്‍ താമസിക്കുന്ന ദിലീപിന്റെ ഭാര്യ റസ്നയെ ബാങ്കുകാരുടെയും ഇടനിലക്കാരുടെയും ഭീഷണിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബോധരഹിതയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് നിരന്തരമായി ഫോണിലൂടെയും നേരിട്ടും റസ്ന ഭീഷണി നേരിട്ടിരുന്നു. ബാങ്ക് മാനേജരും വായ്പയെടുത്ത് നല്‍കാന്‍ ഇടനില നിന്ന് കമ്മിഷന്‍ വാങ്ങിയവരുമാണ് ഭീഷണിപ്പെടുത്തിയത്. ഇതുസംബന്ധിച്ച് പള്ളുരുത്തി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തി മൊഴിയെടുക്കാന്‍ പോലീസ് തയ്യാറായില്ല. കഴിഞ്ഞ ദിവസമാണ് റസ്ന ആശുപത്രി വിട്ടത്.

ശനിയാഴ്ച റസ്നയെ ഒരു പോലീസുകാരന്‍ വിളിക്കുകയും ഞായറാഴ്ച സ്റ്റേഷനില്‍ എത്തി മൊഴി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സ്റ്റേഷനിലെത്തിയപ്പോള്‍ തലകറങ്ങി വീഴുന്നവരുടെ കേസ് എടുക്കാന്‍ പോയാല്‍ അതിനേ നേരമുണ്ടാകൂ എന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞെന്ന് റസ്ന മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. കൈക്കൂലി കൊടുക്കാതെ ബാങ്കില്‍ നിന്നും വായ്പ കിട്ടില്ലെന്നും കൈക്കൂലി കൊടുത്താണ് താനും വായ്പയെടുത്തതെന്നും ഈ ഉദ്യോഗസ്ഥന്‍ പറഞ്ഞെന്നും പരാതിയിലുണ്ട്.

പരാതിക്ക് നല്‍കിയ രസീതില്‍ ആദ്യം ആര്‍ക്കെതിരേയാണ് പരാതി എന്ന് രേഖപ്പെടുത്തിയില്ല. ഇത് ചൂണ്ടിക്കാണിച്ച് വീണ്ടും ചെന്നപ്പോള്‍ മാത്രമാണ് ആര്‍ക്കെതിരേയാണ് പരാതി എന്ന് രേഖപ്പെടുത്തിയത്. സി.പി.എം. പ്രവര്‍ത്തകയായ റസ്ന തനിക്കു നേരിട്ട ദുരനുഭവം പാര്‍ട്ടി പ്രാദേശിക നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

Content Highlights: complainant was ridiculed, case against police officer

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented