പ്രതീകാത്മക ചിത്രം | Photo: Channi Anand/ AP
മലപ്പുറം: വെള്ളപ്പൊക്കത്തില്‍ നാശനഷ്ടം സംഭവിച്ച കെട്ടിടത്തിന് മതിയായ നഷ്ടപരിഹാരം നല്‍കാത്തതിന് ഇന്‍ഷുറന്‍സ് കമ്പനിക്ക് ജില്ലാ ഉപഭോക്തൃ കമ്മിഷന്‍ പിഴയിട്ടു. തിരൂര്‍ സംഗമം റെസിഡന്‍സി കെട്ടിടമുടമയുടെ പരാതിയിലാണ് വിധി. യഥാര്‍ഥ നഷ്ടത്തിന് പുറമേ കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയ്ക്ക് നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവായി 10,000 രൂപയും നല്‍കണം.
2018 -ലെ വെള്ളപ്പൊക്കത്തില്‍ കെട്ടിടത്തിന്റെ കുഴല്‍ക്കിണര്‍, മോട്ടോര്‍ തുടങ്ങിയവയ്ക്ക് സാരമായ കേടുപാടുകള്‍ പറ്റിയിരുന്നു. വരാന്ത വേര്‍പെട്ട നിലയിലായി. ഇക്കാര്യം കാണിച്ച് 4,53,928 രൂപ പരാതിക്കാരന്‍ കമ്പനിയോട് ആവശ്യപ്പെട്ടു. കെട്ടിടത്തിന്റെ കേടുപാടുകള്‍ക്ക് മാത്രമേ ഇന്‍ഷുറന്‍സ് നല്‍കാനാവൂ എന്ന നിലപാടില്‍ 1,42,055 രൂപ മാത്രമാണ് കമ്പനി അനുവദിച്ചത്.
എന്നാല്‍ പരാതിക്കാരന്‍ ഉപഭോക്തൃ കമ്മിഷനെ സമീപിച്ചതോടെ കെട്ടിടത്തിന്റെ ശരിയായ ഉപയോഗത്തിനായിട്ടുള്ള നിര്‍മിതികളും ഉപകരണങ്ങളും കെട്ടിടത്തിന്റെ ഭാഗമായി കണക്കാക്കി നഷ്ടപരിഹാരം നല്‍കണമെന്ന് വിധിവന്നു. കെ. മോഹന്‍ദാസ് അധ്യക്ഷനും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിഷന്റേതാണ് ഉത്തരവ്.
Content Highlights: Compensation decreased- insurance company was fined
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..