ആർ.വി.ബാബു |Photo:mathrubhumi
കൊച്ചി.: ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി. ബാബുവിനെ അറസ്റ്റ് ചെയ്തു. ഹലാല്‍ സ്റ്റിക്കര്‍ വിവാദത്തിലെ വര്‍ഗീയ പോസ്റ്റ് പരാതിയിലാണ് അറസ്റ്റ്. എറണാകുളം നോര്‍ത്ത് പറവൂര്‍ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ആര്‍.വി.ബാബു.
അറസ്റ്റ് തീവ്രവാദികളെ സന്തോഷിപ്പിക്കാന്‍ - കെ.സുരേന്ദ്രന്‍
തിരുവനന്തപുരം: ഹലാല്‍ വിഷയത്തില്‍ പ്രതികരിച്ചതിന്റെ പേരില്‍ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തത് മുസ്ലിം തീവ്രവാദികളെ സന്തോഷിപ്പിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ഹലാലിനെതിരെ അഭിപ്രായം പറയുന്നത് വിലക്കാന്‍ കേരളം ഇസ്ലാമിക രാജ്യമാണോയെന്ന് അദ്ദേഹം പ്രസ്താവനയില്‍ ചോദിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തില്‍ കടന്നു കയറാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കം ചെറുത്തു തോല്‍പ്പിക്കേണ്ടതാണ്. തിരഞ്ഞെടുപ്പില്‍ മുസ്ലിം വോട്ട് കിട്ടാനാണ് സി.പി.എം ഹലാലിനെ പ്രീണിപ്പിക്കുന്നത്. മതേതരത്വം പറയുന്ന കമ്മ്യൂണിസ്റ്റുകാര്‍ ഭക്ഷണത്തിന്റെ പേരില്‍ പോലും മതസ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Content Highlights: Communal post: Hindu Aikya Vedi leader RV Babu arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..