കോഴിക്കോട്: ബിനീഷ് കോടിയേരിയുടെ വീട്ടിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡിൽ ഇടപെട്ട സംഭവത്തില്‍നിന്ന് ബാലാവകാശ കമ്മീഷന്‍ പിന്മാറി. ബിനീഷിന്റെ മകളുടെ വിഷയത്തില്‍ ഇഡിക്കെതിരെ തുടര്‍നടപടികള്‍ ഇല്ലെന്ന് ബാലാവകാശ കമ്മീഷന്‍ പറഞ്ഞു. വീട്ടില്‍ റെയ്ഡ് നടന്നപ്പോഴുണ്ടായ പരാതി സംബന്ധിച്ച കാര്യങ്ങള്‍ അന്ന് തന്നെ തീര്‍പ്പാക്കിയതാണെന്നും ബാലാവകാശ കമ്മീഷന്‍ അംഗം കെ. നസീര്‍ വ്യക്തമാക്കി. 

ബംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടില്‍ ബിനീഷ് കോടിയേരിയെ ഇഡി അറസ്റ്റ് ചെയ്തതിനു പിന്നാലെ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. പരിശോധനാ വേളയില്‍ ബിനീഷിന്റെ ഭാര്യയേയും കുട്ടിയേയും ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചിരിക്കുന്നതായി കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു.

 ബിനീഷ് കോടിയേരിയുടെ ഭാര്യ പിതാവ് ബാലാവകാശ കമ്മീഷന്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് കമ്മീഷന്‍ അംഗങ്ങള്‍ വീട്ടിലെത്തി ഇവരെ സന്ദര്‍ശിച്ചിരുന്നു. 

Content Highlights: Commission For Protection Of Child Rights, Bineesh Kodiyeri's daughter