Photo: Mathrubhumi
തിരൂര്‍: എസ്.എസ്.എം. പോളിടെക്നിക് കോളേജില്‍ യൂണിയന് തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ യൂണിയന് ജനറല്‍സെക്രട്ടറിയും എം.എസ്.എഫ്. പ്രവര്‍ത്തകയുമായ ഉണ്യാല്‍ സ്വദേശി ഷംല(21)യ്ക്ക് പരിക്ക്. തലയ്ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് ഷംലയെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ പോളിടെക്നിക്കിലെ എസ്.എഫ്.ഐ. നേതാവ് വെട്ടം സ്വദേശി കുന്നത്ത് അഭിജിത്തിനെ (20) തിരൂര്‍ പോലീസ് അറസ്റ്റുചെയ്തു. മജിസ്ട്രേറ്റിനു മുന്പില് ഹാജരാക്കിയ പ്രതിക്ക് ജാമ്യം അനുവദിച്ചു.
യൂണിയന് തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും യു.ഡി.എസ്.എഫ്. നേടിയിരുന്നു. ക്ലാസ്മുറികളില്‍ മധുരം വിതരണംചെയ്യുമ്പോഴാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ആക്രമിച്ചതെന്ന് ഷംല പറഞ്ഞു. എന്നാല്‍ യു.ഡി.എസ്.എഫ്. പ്രവര്‍ത്തകരാണ് പ്രകോപനം സൃഷ്ടിച്ചതെന്ന് എസ്.എഫ്.ഐ. ആരോപിച്ചു.
യൂണിയന് ജനറല്‍സെക്രട്ടറിയെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് യു.ഡി.എസ്.എഫ്. പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധപ്രകടനം നടത്തി.
Content Highlights: college union election conflict: msf worker injured sfi leader arrested
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..