Screengrab: Mathrubhumi News
തൃശ്ശൂര്‍: കുണ്ടന്നൂരില്‍ നിയന്ത്രണംവിട്ട കോളേജ് ബസ് ഹോട്ടലിലേക്ക് പാഞ്ഞുകയറി ഹോട്ടല്‍ ജീവനക്കാരി മരിച്ചു. മാങ്ങാട് സ്വദേശി സരളയാണ് മരിച്ചത്. അപകടത്തില്‍ ആറ് വിദ്യാര്‍ഥികള്‍ക്ക് നിസ്സാരപരിക്കേറ്റു.
മലബാര്‍ എന്‍ജിനീയറിങ് കോളേജിന്റെ ബസ് ആണ് ബുധനാഴ്ച രാവിലെ 8.45-ഓടെ കുണ്ടന്നൂര്‍ ചുങ്കത്ത് അപകടത്തില്‍പ്പെട്ടത്. വിദ്യാര്‍ഥികളുമായി കോളേജിലേക്ക് പോകുന്നതിനിടെ നിയന്ത്രണംവിട്ട ബസ് റോഡരികിലെ ഹോട്ടലിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
അപകടത്തില്‍ ഹോട്ടല്‍ ജീവനക്കാരിയായ സരളയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. അമല്‍, ജസ്ലിന്‍, ദിവ്യ, ജൂണ, കൃഷ്ണ, അമല്‍ എന്നിവരാണ് അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികള്‍. ഡ്രൈവര്‍ക്ക് തലചുറ്റലുണ്ടായതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമികനിഗമനം.
Content Highlights: college bus accident in kundannur chungam thrissur hotel employee dies
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..