തിരുവനന്തപുരം: മഴക്കാലത്ത് അവധി നല്‍കാന്‍ വൈകിയതിന് ട്രോളാനിറങ്ങിവരോട് പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മിപ്പിച്ച് കളക്ടര്‍. തിരുവനന്തപുരം കളക്ടര്‍ കെ വാസുകിയാണ് ട്രോളന്മാരെയും ട്രോളത്തികളെയും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. 

ട്രോളാനുള്ള നിങ്ങളുടെ കഴിവിനെ ആസ്വദിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ കാലാവസ്ഥാ വൃതിയാനം സൃഷ്ടിക്കുന്ന ദുരന്തങ്ങളെ ചെറുക്കാന്‍ കൂട്ടമായ പരിശ്രമങ്ങള്‍ ഉണ്ടാവണം. ഇതിനായി നിങ്ങളുടെ കഴിവിനെയും ഊര്‍ജത്തെയും വിലപ്പെട്ട സമയത്തെയും ഉപയോഗിക്കണം. Change Can Change Climate Change എന്ന പ്രകൃതി സംരക്ഷണ യജ്ഞത്തിലേക്ക് എല്ലാവരുടെയും പിന്തുണ ഉണ്ടാവണമെന്നും കളക്ടര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

മഴയെത്തുടര്‍ന്ന് ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് കളക്ട്രര്‍ക്കെതിരെ വ്യാപകമായ ട്രോളുകള്‍ പുറത്ത് വന്നിരുന്നു.