എറണാകുളം ജില്ലാ കലക്ടർ എസ് സുഹാസ്|facebook.com|dcekm
കൊച്ചി: മലയാറ്റൂര്‍ ഇല്ലിത്തോട് പാറമടയില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ച് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ തഹസീല്‍ദാരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി ജില്ലാ കലക്ടര്‍ എസ്.സുഹാസ്. നിയമ ലംഘനമുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ച സാഹചര്യത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകട സ്ഥലം സബ് കലക്ടര്‍ സ്ഥലം സന്ദര്‍ശിക്കും.
പുലര്‍ച്ചെ മൂന്നരയോടെ ആയിരുന്നു അപകടം നടന്നത്. പാറമടയോട് ചേര്‍ന്നുതന്നെ തൊഴിലാളികള്‍ക്ക് താമസിക്കാനും വിശ്രമിക്കുന്നതിനുമായി നിര്‍മിച്ചിരുന്ന കെട്ടിടത്തിലാണ് വെടിമരുന്ന് സൂക്ഷിച്ചിരുന്നത്.
അപകടത്തില്‍ മരിച്ച രണ്ടുപേരും തമിഴ്നാട് സ്വദേശികളാണെന്നാണ് വിവരം. ഇതിലൊരാള്‍ സേലം സ്വദേശി പെരിയണ്ണന്‍ എന്നയാളാണെന്നാണ് പ്രാഥമിക വിവരം.
സ്ഫോടനത്തെ തുടര്‍ന്ന് കെട്ടിടം പൂര്‍ണമായും തകര്‍ന്നു. മരിച്ച രണ്ടുപേരുടെയും മൃതദേഹം പുറത്തെടുത്തു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Content Highlights: collector seeks report on blast occurred in Illithode quarry
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..