എൻ.എസ്.കെ. ഉമേഷ്, തീപ്പിടിത്തെത്തെ തുടർന്ന് പുക ഉയരുന്നു | ഫോട്ടോ: മാതൃഭൂമി
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ ഞായറാഴ്ചയുണ്ടായ രണ്ടാം തീപ്പിടിത്തം ഉടന്‍ തന്നെ അണയ്ക്കാന്‍ സാധിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്. നാട്ടുകാരുടെ ആശങ്ക മനസ്സിലാകും. തീപ്പിടിച്ചത് ലെഗസി വേസ്റ്റിനാണ്. പുതിയതായി മാലിന്യം അവിടെയെത്തിച്ചിട്ടില്ലെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
'തീയിന്നു തന്നെയണയ്ക്കും. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. റീജിയണല്‍ ഫയര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ അഗ്നിരക്ഷാ സേന പ്രവര്‍ത്തിച്ചുവരികയാണ്. ഉടന്‍ തന്നെ പൂര്‍ണ്ണമായും തീയണയ്ക്കാന്‍ സാധിക്കും. കത്തിയ സ്ഥലത്താണ് വീണ്ടും തീപ്പിടിച്ചത്. സെക്ടര്‍ ഏഴിലുള്ളത് ലെഗസി വേസ്റ്റാണ്. പുതിയതായി മാലിന്യം അവിടെയെത്തിച്ചിട്ടില്ല. കത്തിയ സ്ഥലത്താണ് വീണ്ടും തീപ്പിടിച്ചത്. നാട്ടുകാരുടെ ആശങ്ക മനസ്സിലാകുന്നുണ്ട്.', കളക്ടര്‍ പറഞ്ഞു.
ഞായറാഴ്ച വൈകീട്ടോടെയാണ് ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വീണ്ടും തീപ്പിടിത്തമുണ്ടായത്. നേരത്തെ തീപ്പിടിത്തമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ അഗ്നിരക്ഷാ യൂണിറ്റുകള്‍ ബ്രഹ്മപുരത്ത് നിലയുറപ്പിച്ചിരുന്നു. പ്ലാസ്റ്റിക് കൂട്ടിയിട്ടിരുന്നതില്‍ നിന്നുമാണ് തീ കത്തിയത്.
ഇതിനിടെ മാലിന്യം കത്തിച്ചതാണെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. ഉറപ്പുകള്‍ ലംഘിച്ച് ബ്രഹ്മപുരത്തേക്ക് വീണ്ടും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എത്തിക്കുന്നുവെന്നും നാട്ടുകാര്‍ ആരോപിച്ചിരുന്നു.
Content Highlights: collector nsk umesh reaction on brahmapuram plant second fire
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..