സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ്: പോലീസുകാരന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു


ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ് 

Photo: Mathrubhumi

ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ വയനാട് മീനങ്ങാടി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സുനില്‍ ജോസഫിന്റെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. കേസിന്റെ അന്വേഷണവുമായി സുനില്‍ ജോസഫ് സഹകരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.

2021 ഓഗസ്റ്റ് പതിനഞ്ചിന് സുനില്‍ ജോസഫ് തന്നെ ലൈംഗീകമായി പീഡിപ്പിച്ചുവെന്നാണ് സഹപ്രവര്‍ത്തകയുടെ പരാതി. എന്നാല്‍ പരാതി നല്‍കിയത് 2022 ഓഗസ്റ്റ് രണ്ടിന് ആണ്. നിയമം അറിയുന്ന പരാതിക്കാരി സംഭവം നടന്ന് ഒരു വര്‍ഷത്തോളം കഴിഞ്ഞ് പരാതിപ്പെട്ടതില്‍ ദുരൂഹത ഉണ്ടെന്ന് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കെ.പി. ടോംസ് വാദിച്ചു. തുടര്‍ന്നാണ് ജസ്റ്റിസ് മാരായ ബി ആര്‍ ഗവായ്, വിക്രം നാഥ് എന്നിവര്‍ അടങ്ങിയ ബെഞ്ച് സുനില്‍ ജോസഫിന്റെ അറസ്റ്റ് തടഞ്ഞത്.

ഹര്‍ജിയില്‍ കേരള സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. നേരത്തെ ജില്ലാ കോടതിയും, ഹൈക്കോടതിയും പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു. നാല് ആഴ്ചയ്ക്ക് ശേഷം ഹര്‍ജി വീണ്ടും സുപ്രീം കോടതി പരിഗണിക്കും.

Content Highlights: colleague sexual assault case civil police officers arrest denied by supreme court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented