മാതൃഭൂമി ഡയറക്ടര്‍ കേണല്‍ എ.വി.എം. അച്യുതന്‍ അന്തരിച്ചു


col avm achuthan
കേണല്‍ എ.വി.എം അച്യുതന്‍

ന്യൂഡല്‍ഹി: മാതൃഭൂമി ഡയറക്ടര്‍ കേണല്‍ എ.വി.എം. അച്യുതന്‍ (95) അന്തരിച്ചു. സ്വാതന്ത്ര്യ സമരസേനാനികളും മാതൃഭൂമി സ്ഥാപക ഡയറക്ടര്‍മാരുമായിരുന്ന കോഴിപ്പുറത്ത് മാധവന്‍ മേനോന്റേയും എ.വി. കുട്ടിമാളു അമ്മയുടേയും മകനായി 1926-ലാണ് എ.വി.എം. അച്യുതന്‍ ജനിച്ചത്. കോഴിക്കോട്ടാണ് ജനിച്ചതെങ്കിലും വളര്‍ന്നതും പഠിച്ചതുമെല്ലാം ഒറ്റപ്പാലത്തായിരുന്നു.

30 വര്‍ഷത്തെ സൈനിക സേവനത്തിന് ശേഷം കേണലായി വിരമിച്ചു. നീലം സഞ്ജീവ റെഡ്ഡി രാഷ്ട്രപതി ആയിരുന്നപ്പോള്‍ കേണല്‍ അച്യുതനായിരുന്നു രാഷ്ട്രപതി ഭവന്റെ കംപ്ട്രോളര്‍. പാകിസ്താന്റെ കശ്മീര്‍ ആക്രമണം തടയാന്‍ പഠാന്‍കോട്ടില്‍ നിയമിക്കപ്പെട്ട സംഘത്തില്‍ ഒരാള്‍ അച്യുതനായിരുന്നു.

1985-ല്‍ അമ്മ എ.വി. കുട്ടിമാളു അമ്മയുടെ നിര്യാണത്തിനുശേഷമാണ് കേണല്‍ അച്യുതന്‍ 'മാതൃഭൂമി'യുടെ ഡയറക്ടറാവുന്നത്. ഭാര്യ: മാലിനി. രോഹിണി, രജിനി, രാജഗോപാല്‍ എന്നിവര്‍ മക്കളാണ്.

ഗാന്ധിജിയും ഖദറും സ്വാതന്ത്ര്യസമരാരവങ്ങളും നിറഞ്ഞുനിന്ന ഒരു വീട്ടിലും ചുറ്റുപാടിലുമായിരുന്നു അച്യുതൻ ജനിച്ചത്. അച്ഛൻ കോഴിപ്പുറത്ത് മാധവമേനോനും അമ്മ എ.വി. കുട്ടിമാളു അമ്മയും ജീവിതം രാജ്യസ്വാതന്ത്ര്യസമരത്തിനായി തീറെഴുതിയവരായിരുന്നു. രാജ്യത്തെങ്ങും അക്രമരഹിതമായ നിയമലംഘനം പടർന്നപ്പോൾ കസ്തൂർബ ഗാന്ധി, സരോജിനി നായിഡു, കമല ദേവി ചതോപാധ്യായ എന്നിവരാൽ പ്രചോദിപ്പിക്കപ്പെട്ട് കുട്ടിമാളു അമ്മയും കോഴിക്കോട്ട് നിയമവിരുദ്ധമായി ഘോഷയാത്ര നയിച്ചു.

അദ്ദേഹത്തിന്റെ തുടർജീവിതത്തെ മുഴുവൻ സ്വാതന്ത്ര്യസമരം സ്വാധീനിച്ചു.പണ്ഡിറ്റ് ജവാഹർലാൽ നെഹ്രു, നരിമാൻ തുടങ്ങിയ നേതാക്കൾ കോഴിക്കോട്ടെത്തുമ്പോൾ അവരെ മാലയിട്ട് സ്വീകരിക്കാനുള്ള നിയോഗം ബാലനായ അച്യുതനായിരുന്നു: ‘‘പണ്ഡിറ്റ്ജിക്ക്‌ മാലയിട്ട കൈകൾകൊണ്ട് അക്രമം കാണിക്കരുത്.’’ എന്നായിരുന്നു സ്വതവേ വികൃതിയായ മകനോട് കോഴിപ്പുറത്ത് മാധവമേനോൻ എന്ന പിതാവ് പറഞ്ഞിരുന്നത്!

അമ്മയും അച്ഛനും സമരപാതയിലായതിനാൽ കുട്ടികളുടെ പഠനം ഒറ്റപ്പാലത്ത് മുത്തച്ഛന്റെ വീട്ടിലാക്കി. പിന്നീട് ഇന്ത്യയുടെ ഏകീകരണത്തിൽ സർദാർ വല്ലഭ്‌ഭായ് പട്ടേലിന്റെ വലംകൈയായിരുന്ന വി.പി. മേനോൻ ചെറുപ്പത്തിൽ തീവെച്ച ഒറ്റപ്പാലം സ്കൂളിലെ ഓലപ്പുരയിലായിരുന്നു ആദ്യപഠനം. അതും ഒരു യാദൃച്ഛികത.

സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലം സേനാസേവനത്തിന്‌ അദ്ദേഹത്തിന്‌ കൂടുതൽ ഊർജം നൽകി. പാകിസ്താന്റെ കശ്മീർ ആക്രമണം തടയാൻ പഠാൻകോട്ടിൽ നിയമിക്കപ്പെട്ട സംഘത്തിൽ ഒരാൾ അച്യുതനായിരുന്നു. പട്ടാളക്കാരന്റെ ചിട്ടയ്ക്കും ആർജവത്തിനുമൊപ്പം വലിയ മനുഷ്യരെയും വലിയ സമരങ്ങളെയും കണ്ടു വളർന്നതു കൊണ്ട് വിനയവും ശാന്തസ്വഭാവവും കേണൽ എ.വി.എം. അച്യുതന് സഹജമായി സ്വായത്തമായി.

Content Highlights: Col. A.V.M. Achuthan, Mathrubhumi Director Passes away

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented