അയ്യപ്പനും ദേവഗണങ്ങളും പരാമര്‍ശം: മുഖ്യമന്ത്രിക്കെതിരെ ചട്ടലംഘനത്തിന് പരാതി


പിണറായി വിജയൻ | ഫോട്ടോ: ജി. ശിവപ്രസാദ്‌മാതൃഭൂമി

തിരുവനന്തപുരം: വോട്ടെടുപ്പ് ദിവസം മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കണ്ണൂര്‍ ഡി.സി.സി. അധ്യക്ഷന്‍ സതീശന്‍ പാച്ചേനിയാണ് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് പരാതി നല്‍കിയത്.

വോട്ട് ചെയ്ത ശേഷം മുഖ്യമന്ത്രി പറഞ്ഞ അയ്യപ്പനും ഈ നാട്ടിലെ ദേവഗണങ്ങളും സര്‍ക്കാരിന് ഒപ്പമാണെന്ന പരാമര്‍ശം ചട്ടലംഘനമാണെന്നാണ് പരാതിയില്‍ പറയുന്നത്. ജാതി-മത വികാരങ്ങളെ ഇളക്കിവിടുന്ന തരത്തിലുള്ള പരാമര്‍ശമാണ് മുഖ്യമന്ത്രി നടത്തിയത്, അത് പെരുമാറ്റചട്ടത്തിന്റെ ലംഘനമാണ് എന്ന് പരാതിയില്‍ പറയുന്നു.



പെരുമാറ്റചട്ടത്തിന്റെ ഒന്നാം ഭാഗത്തിലെ മൂന്നാം ഖണ്ഡിക പ്രകാരം ഈ പരാമര്‍ശം ഗുരുതര ചട്ടലംഘനമാണ്. അതിനെതിരെ നടപടി വേണമെന്നാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.

Content Highlights: Code of conduct violation: Complaint against Pinarayi Vijayan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented