രണ്ടര വയസ്സുകാരന്‍ അന്‍വിദിന് സംസാരിക്കണം, താരാട്ടു കേട്ടുറങ്ങണം; കനിവുള്ളവരുടെ സഹായം തേടി കുടുംബം


2 min read
Read later
Print
Share

അടിയന്തരമായിട്ടുള്ള കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറി മാത്രമാണ് പോംവഴിയെന്നാണ് ചികിത്സിച്ച ഡോക്ടര്‍മാരെല്ലാം പറയുന്നത്.

അൻവിദ്‌

കണ്ണൂര്‍: '' എന്റെ മോനിതുവരെ അമ്മേ എന്ന് വിളിച്ചിട്ടില്ല. അവനൊരു താരാട്ട് പാട്ട് കേട്ട് ഇതുവരെ ഉറങ്ങിയിട്ടില്ല. ഒന്നും കേള്‍ക്കാത്തത് കൊണ്ട് തന്നെ അവനിതുവരെ സംസാരിക്കാനും പഠിച്ചിട്ടില്ല. ആദ്യമൊക്കെ കുഞ്ഞു ശബ്ദമുണ്ടാക്കിയിരുന്നുവെങ്കിലും ഇപ്പോ അതിനും പറ്റാത്ത അവസ്ഥയാണ്'' . കണ്ണൂര്‍ നാറാത്ത് പഞ്ചായത്തിലെ കമ്പില്‍ നാസിക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ദീപയ്ക്ക് തന്റെ രണ്ടര വയസ്സുകാരന്‍ അന്‍വിദിന്റെ ദുര്യോഗത്തെ കുറിച്ച് പറയുമ്പോള്‍ തീരാ കണ്ണീരാണ്.

അടിയന്തരമായിട്ടുള്ള കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറി മാത്രമാണ് പോംവഴിയെന്നാണ് ചികിത്സിച്ച ഡോക്ടര്‍മാരെല്ലാം പറയുന്നത്. അതിന് ഏകദേശം 34 ലക്ഷത്തോളം രൂപ വരുമെന്നാണ് ആശുപത്രിയില്‍ നിന്ന് അറിയിച്ചത്. വര്‍ഷങ്ങളായി വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ദീപയ്ക്കും ഡ്രൈവറായി ജോലി ചെയ്യുന്ന ഭര്‍ത്താവ് സനലിനും ഇത്രയും തുക കണ്ടെത്തുകയെന്നത് കൂട്ടിയാല്‍ കൂടാത്ത കാര്യമാണ്.സഹായിക്കാന്‍ കുടുംബാംഗങ്ങളുമില്ല. ഇതോടെ സുമനസ്സുകളുടെ സഹായം തേടുകയാണ് സനലും-ദീപയും.

ഒന്നര വയസ്സില്‍ അന്‍വിദിന്‌ വന്ന ന്യൂമോണിയക്ക് ശേഷമാവാം കേള്‍വി ശക്തി നഷ്ടപ്പെട്ടതെന്നാണ് ഡോക്ടര്‍മാര്‍ സംശയിക്കുന്നത്. പക്ഷെ അറിയാതെ പോയി. കോഴിക്കോട് മിംസ് ആശുപത്രിയിലും മറ്റും ചികിത്സയുമായി നിരവധി തവണ കയറിയിറങ്ങിയെങ്കിലും സര്‍ജറിയെല്ലാതെ മറ്റ് വഴിയില്ലെന്നാണ് ഈ കുടുംബത്തെ അറിയിച്ചത്. നാട്ടുകാര്‍ ചികിത്സാ കമ്മിറ്റി രൂപീകരിച്ച് ഫണ്ട് സ്വരൂപിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വളരെ കുറഞ്ഞ തുകമാണ് പിരിഞ്ഞു കിട്ടിയത്. അടിയന്തര ശസ്ത്രക്രിയ ചെയ്തില്ലെങ്കില്‍ ഇനിയങ്ങോട്ട് സംസാരിക്കാനുള്ള കഴിവും നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് ഈ കുടുംബം.

കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ ഉപകരത്തിന് തന്നെ 31,50,000 രൂപ വരും. ഓപ്പറേഷന്‍ ചെലവായി 2,50,00 രൂപയും വേണം. ഇതുവരെ പത്ത് ലക്ഷം രൂപ മാത്രമാണ് കണ്ണൂര്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ചികിത്സയുമായി ബന്ധപ്പെട്ട് എടുത്ത അക്കൗണ്ടിലേക്ക് വന്നത്. ബിരിയാണി ചാലഞ്ച് പോലുള്ള പരിപാടികള്‍ നടത്തി ചികിത്സാ പണം കണ്ടെത്താനുള്ള ശ്രമം നടത്തിയെങ്കിലും ഉദ്ദേശിച്ച തുകയൊന്നിം കിട്ടിയിട്ടില്ല. ഇനി സുമനസ്സുകളുടെ വലിയ സഹായമുണ്ടെങ്കില്‍ മാത്രമേ ഈ കുടുംബത്തെ സഹായിക്കാന്‍ കഴിയൂവെന്നാണ് നാട്ടുകാരും പറയുന്നത്.

Bank Details
Deepa A K
South Indian Bank
0133053000033126
IFSC code SIBL0000133

Mob: 8891309506,8848940794

Google Pay Number: 8891309506

8289871693(Rameshan Narath Grama Panchayath President)

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arvind kejriwal

1 min

പ്രധാനമന്ത്രി പഠിച്ച യൂണിവേഴ്‌സിറ്റി അത് ആഘോഷമാക്കേണ്ടതാണ്, പക്ഷെ മറച്ചുവെക്കുന്നു- കെജ്‌രിവാള്‍

Apr 1, 2023


modi

1 min

മോദിയുടെ ബിരുദം: വിവരം കൈമാറേണ്ട, ഹര്‍ജി നല്‍കിയ കെജ്‌രിവാളിന് പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

Mar 31, 2023


viral video

'വീട്ടിലെ സ്ത്രീകളോട് ഇങ്ങനെ പെരുമാറുമോ?';ക്ലാസിലെ പെണ്‍കുട്ടിയെ കളിയാക്കിയ ആണ്‍കുട്ടികളോട് അധ്യാപിക

Mar 30, 2023

Most Commented