കൊച്ചി: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളത്തില്‍ ആഗസ്റ്റ് 26 ഞായറാഴ്ച മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കഴിയുമെന്ന ഉറച്ച പ്രതീക്ഷയില്‍ സിയാല്‍. ടെര്‍മിനലിനുള്ളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നകൊണ്ടിരിക്കുകയാണ്. 

റണ്‍വേ, ടാക്‌സ് വേ, പാര്‍ക്കിങ് ബേ എന്നിവിടങ്ങളില്‍ നിന്ന് വെള്ളം പൂര്‍ണ്ണമായി നീങ്ങിയെന്ന് കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ അറിയിച്ചു. 

റണ്‍വേയില്‍ ചെറിയരീതിയില്‍ അറ്റകുറ്റപണികള്‍ നടത്തേണ്ടതുണ്ട്. രണ്ടു ദിവസത്തിനുള്ള അത് പൂര്‍ത്തിയാക്കും. റണ്‍വേയിലുണ്ടായിരുന്ന ലൈറ്റുകളെല്ലാം അഴിച്ച് പരിശോധിച്ച് സുരക്ഷ ഉറപ്പാക്കിയതിന് ശേഷം പുനഃസ്ഥാപിച്ചിട്ടുണ്ട്. ചുറ്റുമതിലിന്റെ പുനര്‍നിര്‍മാണവും നടത്തും. ഇതിന്റെ പണികളെല്ലാം നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ടെന്നും സിയാല്‍ അറിയിച്ചു. 

അടിയന്തര ആവശ്യങ്ങളില്‍ വിളിക്കുന്നതിന് സിയാല്‍ മൂന്നു ടെലിഫോണ്‍ നമ്പറുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

phone: +919072604004, +919072604006, +919072604007, +919072604008