പ്രതീകാത്മക ചിത്രം | Mathrubhumi archives
തിരുവനന്തപുരം: സി.എന്‍.ജി. ബസ് കെ.എസ്.ആര്.ടി.സി.ക്ക് യോജ്യമല്ലെന്ന് മാനേജ്മെന്റ്. വൈദ്യുതിബസുകളാണ് സി.എന്‍.ജി.യെക്കാള്‍ പ്രയോജനകരം. നിലവില്‍ കിഫ്ബി പ്രഖ്യാപിച്ച സഹായധനം വൈദ്യുതി ബസുകള്‍ വാങ്ങുന്നതിലേക്കു മാറ്റണം. സി.എന്‍.ജി.യുടെ വില ഉയരുന്നതും പ്രതികൂലമാണ്. ഡീസലിനുള്ള നികുതി ഒഴിവാക്കണമെന്നും കോര്പ്പറേഷന് ആവശ്യപ്പെട്ടു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കെ.എസ്.ആര്.ടി.സി.ക്ക് ആവശ്യമുള്ള സാമ്പത്തിക സഹായത്തെക്കുറിച്ച് ആസൂത്രണബോര്‍ഡ് അംഗങ്ങളുമായി നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ശമ്പളവിതരണ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇനിയും 30 കോടി രൂപ വേണം. ശമ്പളം കൃത്യമായി നല്‍കണമെന്ന ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് റിപ്പോര്‍ട്ട് നല്കാന് മന്ത്രി ആന്റണി രാജു കെ.എസ്.ആര്.ടി.സി. എം.ഡി.ക്ക് നിര്‍ദേശം നല്കി. തൊഴിലാളി സംഘടനകളുമായി മന്ത്രി ആന്റണി രാജു 27-ന് നടത്താനിരുന്ന ചര്‍ച്ച മാറ്റിവെച്ചു.
Content Highlights: CNG bus KSRTC electric bus
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..