കോഴിക്കോട് ഓട്ടോ പണിമുടക്ക്;സമരാനുകൂലികള്‍ സി.എന്‍.ജി  ഓട്ടോറിക്ഷകളുടെ ടയറുകളടക്കം കുത്തിക്കീറി


ആക്രമിക്കപ്പെട്ട ഓട്ടോറിക്ഷകളിെലാന്ന്

കോഴിക്കോട്: നഗരത്തില്‍ പലയിടങ്ങളിലായി 30 ഓട്ടോറിക്ഷകള്‍ക്ക് നേരെ അക്രമം. റെയില്‍വേ സ്റ്റേഷനുസമീപത്തും കെ.എസ്.ആര്‍.ടി.സി. ടെര്‍മിനലിനുസമീപത്തെ സമരപ്പന്തലിനുമുന്നില്‍ വെച്ചുമാണ് അക്രമം നടന്നത്. ഓട്ടോറിക്ഷകളുടെ ഷീറ്റുകള്‍ മുഴുവന്‍ ബ്ലേഡ് വെച്ച് കീറി. പതിനായിരം രൂപയോളമാണ് ഓരോ ഓട്ടോറിക്ഷക്കും നഷ്ടമുണ്ടായതെന്നും തിങ്കളാഴ്ച നടന്ന പണിമുടക്കിന്റെ മറവിലാണ് അക്രമമെന്നും തൊഴിലാളികള്‍ പറഞ്ഞു. ചില ഓട്ടോറിക്ഷകളുടെ ടയറുകളും കുത്തിക്കീറിയതായി ഡ്രൈവര്‍മാര്‍ പറഞ്ഞു.

സി.എന്‍.ജി. ഓട്ടോറിക്ഷകള്‍ക്കു നേരെയാണ് കൂടുതലും അക്രമം നടന്നത്. സംഭവത്തില്‍ കസബ, നടക്കാവ് പോലീസ് സ്റ്റേഷനുകളിലായി കണ്ടാലറിയുന്ന പത്താളുടെ േപരില്‍ കേസെടുത്തു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും സി.ഐ.ടി.യു. ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. എന്നാല്‍ സമാധനപരമായ സമരത്തിനാണ് ആഹ്വാനം ചെയ്തതെന്നും ആരെങ്കിലും അക്രമത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഒരു സഹായവും നല്‍കിലെന്നും സംയുക്ത സമരസമിതി കണ്‍വീനര്‍ പ്രജോഷ് ചെറുവണ്ണൂര്‍ പറഞ്ഞു.

Content Highlights: cng autos atatcked in kozhikode


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented