സി.പി. ജോൺ, കോടിയേരി ബാലകൃഷ്ണൻ| Photo: Mathrubhumi
തിരുവനന്തപുരം: തലച്ചോറില്‍ ഇട്ടിരിക്കുന്ന കാക്കി നിക്കര്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഊരിവെക്കണമെന്ന് സി.എം.പി. നേതാവ് സി.പി. ജോണ്‍. മതതീവ്രവാദികളുടെ കയ്യിലേക്ക് യു.ഡി.എഫ്. പെട്ടുപോയെന്ന കോടിയേരിയുടെ പരാമര്‍ശത്തോടായിരുന്നു ജോണിന്റെ പ്രതികരണം.
തമിഴ്‌നാട്ടില്‍നിന്ന് സി.പി.ഐയും സി.പി.എമ്മും ജയിച്ച രണ്ട് ലോക്‌സഭ സീറ്റുകളിലും ലീഗിന്റെ വോട്ടില്ലേയെന്ന് ജോണ്‍ ഫെയ്‌സ്ബുക്ക് വീഡിയോയില്‍ ആരാഞ്ഞു.
യു.ഡി.എഫിനെ വിമര്‍ശിക്കുമ്പോള്‍, യു.ഡി.എഫിന്റെ കക്ഷികളുമായി മറ്റെല്ലാ സംസ്ഥാനത്തും ലീഗ് അടക്കമുള്ള കക്ഷികളുമായി നിങ്ങള്‍ സഖ്യത്തിലാണ്. പക്ഷെ ലീഗ് അടക്കമുള്ള കക്ഷികളെ നിങ്ങള്‍ ഇവിടെ വിമര്‍ശിക്കുമ്പോള്‍ തനി വര്‍ഗീയത, സുരേന്ദ്രന്‍ പറയാന്‍ അറയ്ക്കുന്ന.. ശശികല ടീച്ചര്‍ പറയാന്‍ അറയ്ക്കുന്ന വര്‍ഗീയത കോടിയേരി ബാലകൃഷ്ണന്റെ നാക്കില്‍നിന്നും ഉണ്ടായതില്‍ താന്‍ അദ്ഭുതപ്പെടുകയാണെന്നും സി.പി. ജോണ്‍ പറഞ്ഞു.
കോടിയേരി നടത്തിയ പ്രസ്താവന അദ്ദേഹത്തിനും കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിനും അപമാനമാണെന്നും ജോണ്‍ കൂട്ടിച്ചേര്‍ത്തു.
content highlights: cmp leader cp john criticises kodiyeri balakrishnan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..